അന്‍വര്‍ പി എസ്
ഒരു ആത്മഹത്യാക്കുറിപ്പ്
ഒരു പക്ഷെ ഈ തൂലിക നിശ്ചലമാകുന്ന സമയം എനിക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടാകും. കാരണം ഞാന്‍ മരിക്കാന്‍ പോകുന്നു. ഒരുപാട് ചോദ്യങ്ങളുടെ ഉത്തരമായ ഈ ജീവിതത്തിന് ഞാന്‍ തിരശ്ശീലയിടുന്നു....മരണത്തിന് ഒരു സൗന്ദര്യവും ഭീകരതയും ഉണ്ട്.അതെന്നെ ആകര്‍ഷിക്കുന്നു.എനിക്ക് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ല.പിന്നെ എന്തിനു എന്ന ചോദ്യത്തിനു ഉത്തരം നല്‍കാന്‍ കഴിയാത്തതാകാം എന്റെ മരണത്തിന്റെ ഭംഗി കൂട്ടുന്നത്.കാരണമില്ലാത്ത കാര്യമുണ്ടാകുമോ..?അറിയില്ല.! ഒരുപക്ഷെ ഈ സൗന്ദര്യവും ഭീകരതയും ആസ്വദിക്കാന്‍ വൈകിയതിന്പോലും കാരണം ...