Home Authors Posts by അനുഷ രാജ്

അനുഷ രാജ്

1 POSTS 0 COMMENTS
കൊല്ലം ജില്ലയിലെ ചിതറയാണ് സ്വദേശം. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും BE.d ഉം പൂർത്തിയാക്കിയിട്ടുണ്ട്. അധ്യാപിക എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള യാത്രയിലാണ്. വായന ജീവിതത്തിൻ്റെ വിനോദവും ആഘോഷവും ആയി മാറിയ, ജീവിതത്തിലെ ഏറ്റവും മനോഹരമായിരുന്ന എട്ടാം തരം മുതൽ ബിരുദാനന്ത ബിരുദ കാലഘട്ടം വരെയുള്ള വായനാനുഭങ്ങളാണ് എഴുത്തിൻ്റെ ലോകത്തിലേക്കുള്ള കാൽവെയ്പിനു കരുത്തേകിയത്.

കുംഭമേള

            പ്രയാഗ് രാജിലെ ഒരിടത്തരം ഹോട്ടലിൽ പതുപതുത്ത വെളുത്ത പുതപ്പിനുള്ളിൽ ഒന്നുകൂടി ചുരുണ്ടു കൂടിയിട്ടും പനിക്കുളിരു വർദ്ധിക്കുന്നതല്ലാതെ അതിനൊരാക്കവും വരുന്നില്ല. പുറത്തെ തണുപ്പിൽ നിന്നും രക്ഷപെടാൻ റൂം ഹീറ്ററിട്ടിട്ടും ഉള്ളിലുറ കൂടിയ തണുപ്പ് താടിയെല്ലുകളെ നന്നെ വിറപ്പിക്കുന്നുണ്ട്. ഹോട്ടലിൽ നിന്നും കുറച്ചു ദൂരമകലെ അർത്ഥ കുംഭമേളയുടെ ആഘോഷങ്ങൾ കൊഴുക്കുന്നു. നഗ്നസന്യാസിമാരാലും ഭക്തരാലും മോഷകാംഷികളാലും മുഖരിതമായ അന്തരീക്ഷവും, ആചാരങ്ങളിലെ വൈവിധ്...

തീർച്ചയായും വായിക്കുക