അരുൺ സി.ജി
പ്രണയം
അനന്തനും പാർവ്വതിയും സുഹൃത്തുക്കളായിരുന്നു. അതിലുപരി കാലത്തിന്റെ ഏതോ നല്ല മുഹൂർത്തത്തിൽ ഒന്നായിത്തീരാനിരിക്കുന്നവർ. അവന്റെ മനസ്സിൽ സന്തോഷം മാത്രമായിരുന്നു. കാരണം അവൻ പ്രണയം ആസ്വദിക്കുകയായിരുന്നു. എന്നാൽ ഒരു ദിവസം അവൾ പറയുന്നു. അനന്തൻ എന്നെ മറക്കണം, പകരം എന്നേക്കാൾ സുന്ദരിയായ ഒരുവളെ വിവാഹം കഴിക്കണം. ഇത്രയും പറഞ്ഞ് അവൾ നടന്നുനീങ്ങി. തന്റെ ഹൃദയം വലിച്ചുപറിച്ചുകൊണ്ടാണോ അവൾ പോകുന്നത് എന്നവൻ സംശയിച്ചു. എന്നാൽ ഒരു കാര്യം അവന് മനസ്സിലായി. ഇങ്ങനെയും പ്രണയിക്കാമെന്ന്.... ...
അവൾ
അന്നൊരു രാവിൽ അവൾതൻ ആദ്യാനുരാഗം ഒരു പൂവുപോലെ എന്നെ തഴുകി ആ രാവിൽ, ആ കുളിരിൽ ഞാനൊരു രാക്കിളിയായി സ്വപ്‌നങ്ങൾ നെയ്‌തു മിഴികൾ പൂവനമായി, അധരം തേൻ കണമായി കുയിലിനെപ്പോലെ ഞാൻ പാടി അവളെക്കുറിച്ചൊരു മന്മഥരാഗം. Generated from archived content: poem2_june_05.html Author: anurup_uzhvoor