Home Authors Posts by അനുപമ. ഇ

അനുപമ. ഇ

0 POSTS 0 COMMENTS
അനുപമ. ഇ പ്രോഗ്രാം അനലിസ്‌റ്റ്‌ 5&535 ടെക്‌നോകാമ്പസ്‌ ഒക്കിയം തൊരൈപ്പക്കം ചെന്നൈ Address: Phone: 044-52098104 Post Code: 600096

അരുതായ്‌മകൾക്കുളളിൽ

ആളരുതൊരിക്കലും; പുറംകാഴ്‌ച വിലക്കുന്ന ചുറ്റുമതിലുകളുടെ പുക പിടിച്ച ഗർവ്വിനുമപ്പുറം! ഒഴുകരുതൊരിക്കലും; നാളെയുടെ സ്വപ്‌നങ്ങളിൽ വറുതി വിതച്ചു നിവർന്നുനിന്ന അണക്കെട്ടുകൾക്കപ്പുറം! പറക്കരുതൊരിക്കലും; ആകാശങ്ങൾ കൊതിച്ച്‌... മുഷിഞ്ഞ നിയമങ്ങളുടെ മേൽക്കൂര മറികടന്ന്‌! വളരരുതൊരിക്കലും; ഇരുട്ടു മാറാല ചുറ്റിയ ഇടുങ്ങിയ മനസ്സുകളുടെ കാഴ്‌ചപ്പുറം കടന്ന്‌! തളിർക്കരുതൊരിക്കലും; കാവൽദൈവങ്ങൾ വരൾച്ച വിതച്ചു കൊയ്യുന്ന മരുപ്രദേശങ്ങളിൽ! പൂക്കരുതൊരിക്കലും; ഗന്ധങ്ങൾ തിരിച്ചറിയാത്ത മരവിച്ച മൂക്കുകളുടെ ശ്വാസവായുവി...

ഗന്ധർവ്വപർവ്വം

നാഗദൈവങ്ങളുടെ കാവു തീണ്ടി കോലച്ചമയങ്ങളുടെ കാഴ്‌ചപ്പുറം കടന്ന്‌ ഗന്ധർവ്വൻ വരാതിരിക്കില്ല. ഉൾപൊട്ടി വിടർന്ന ഈ കാക്കപ്പൂക്കളുടെ ആത്മാവിലും ശാപക്കറ ചുറ്റിയ സാലഭഞ്ജികകളുടെ മൗനത്തിലും അശാന്തിപ്പിറാവുകളുടെ നേർത്ത വിലാപങ്ങളിലും അസ്ഥിത്തറകളുടെ നിലക്കാത്ത മന്ത്രണങ്ങളിലും ഗന്ധർവ്വൻ നിർത്താതെ പെയ്യുന്നുണ്ട്‌. രാപ്പൂക്കളുടെ മണമുളള മുളങ്കാടുകളുടെ സ്വരമുളള നനഞ്ഞ മണ്ണിന്റെ നിശ്വാസമുളള നക്ഷത്രക്കണ്ണുകളുളള ഗന്ധർവ്വൻ. കണ്ണാടിയുടെ മുഖമുളള ഒരു പെൺകാഴ്‌ചയിലേക്ക്‌ ഭ്രാന്തു ചൊരുക്കുന്ന പകൽപ്പിറവുകളിലേക്ക്‌ ഉഷ്‌ണം മ...

തീർച്ചയായും വായിക്കുക