അനൂപ് നരനാട്ട്
കഥ
ഞാനൊരു സാംസ്‌കാരിക നായകനാകുന്നു. എന്നുവച്ചാൽ അങ്ങനെയാണ് ഞാൻ എന്നെപ്പറ്റി വിചാരിക്കുന്നത്. അല്ലെങ്കിൽ ഞാൻ ഒരു സാംസ്‌കാരികപ്രവർത്തകനാകുന്നു. എന്തെന്നാൽ ഞാൻ ബുദ്ധിജീവികൾക്കിടയിലെ വിവാദങ്ങളിൽ പങ്കെടുത്ത് പരമാവധിപേർ അറിയാനിടയാവുന്ന വിധത്തിൽ മനപൂർവ്വം അഭിപ്രായം പറയാറുണ്ട്. ഏറ്റവും കുറഞ്ഞ പക്ഷം ഞാനൊരു സാംസ്‌കാരിക ചിന്തകനെങ്കിലുമാണ്. കാരണം നമ്മുടെ സംസ്‌കാരത്തെക്കുറിച്ച് ഞാൻ അറിഞ്ഞോ അറിയാതെയോ ചിന്തിക്കുകയോ ചിന്തിക്കാതിരിക്കുകയോ ചെയ്യാറുണ്ട്. സാഹിത്യം എന്റെ തറവാട്ടുവക മേഖലയാകുന്നു. തത്വശാസ്‌ത്രം,...