അനൂപ് എം.ആർ
സുതാര്യതയുടെ മറവുകൾ
ഒന്ന് ബായിച്ചൻ പളളിയുടെ ചുട്ടുപഴുത്ത പടിക്കല്ലുകളിൽ ഒന്നിൽ ഇരുന്നു. ചൂടും തണുപ്പും അറിയാതെ ജീവിച്ച വർഷങ്ങളുടെ ചുളിവുകൾ അയാളുടെ മുഖത്ത് നിഴലിച്ചിരുന്നു. നിരത്ത് പൊടി പാറി മങ്ങിയിരുന്നു. നിരത്ത് മുറിച്ചുകടന്ന് ആലീസ് വരുന്നത് ബായിച്ചന്റെ ദൃഷ്‌ടിയിൽ പഴയൊരു സിനിമയുടെ അവസാനരംഗം പോലെ നിഴലിച്ചു. ആലീസും യാത്രയുടെ തുടക്കത്തിൽ ആലോചിച്ചത് ബായിച്ചനെക്കുറിച്ചായിരുന്നു. ബായിച്ചനില്ലാതെ ആ പളളിയുടെ ചിത്രം തീർത്തും അപൂർണ്ണമാണെന്ന അറിവ് അവളെ പലപ്പോഴും ഭയപ്പെടുത്തിയിരുന്നു. ബായിച്ചന് അവൾ കാണുന്ന കാ...