അനുജ അകത്തൂട്ട്
എന്റെ ജന്തുശാസ്‌ത്ര പരീക്ഷണങ്ങൾ
പത്താംക്ലാസിലെ മാർക്ക് അവളെ സംബന്ധിച്ചിടത്തോളം താഴ്‌ന്നതായിരുന്നു. മാർക്കിൽ ഉയർച്ചയുടെ മേച്ചിൽപ്പുറങ്ങളായിരുന്നു. പക്ഷേ, കിട്ടിയതുകൊണ്ട് അവൾക്ക് തൃപ്‌തിപ്പെടേണ്ടി വന്നു. പതിനൊന്നാം ക്ലാസിലെ സയൻസിന്റെ നിർവചനങ്ങളും, അക്കങ്ങളിൽ കുരുങ്ങിക്കിടന്ന കണക്കും ആണ് ജീവിതത്തിന്റെ അർത്ഥശൂന്യത അവൾക്ക് മനസ്സിലാക്കിക്കൊടുത്തത്. തത്വചിന്തകൾക്ക് അവളുടെ മനസ്സ് പാകപ്പെട്ടതും അങ്ങനെയാണ്. അങ്ങനെയിരിക്കെയാണ് പ്രാക്‌ടിക്കൽ ക്ലാസ്സുകളുടെ കാലം വന്നത്. രസതന്ത്രത്തിൽ ലായിനികളുടെ നിറം മാറിയതിനേക്കാളും, ഭൗതി...
രാധായനങ്ങളുടെ ആവർത്തനം
നടത്തത്തെക്കുറിച്ച് പല മുൻധാരണകളും ഉളളവരായിരിക്കാം നമ്മൾ. എന്നാൽ അവയിൽ പലതും വർഷങ്ങളോളം, ആഴ്‌ചകളോളം നീണ്ടുനില്‌ക്കുന്നവയായിരിക്കാം. എന്നാൽ യുഗങ്ങൾക്കപ്പുറം, ബ്രഹ്‌മവർഷങ്ങൾക്കപ്പുറം, ചരിത്രപുരുഷനുമപ്പുറം നടത്തം തുടരുന്ന ഒരു സ്‌ത്രീത്വമുണ്ടായിരുന്നു. യുഗം-ദ്വാപരം. പശുക്കൾക്ക് ആവശ്യക്കാരുണ്ടായിരുന്ന ദ്വാരകയിൽ കൃഷ്‌ണനും ഗോപികമാരും ഉണ്ടായിരുന്നു. പതിനായിരം ഭാര്യമാർ ഉണ്ടായിരുന്നു. എന്നാൽ ഗോകുലം മുഴുവൻ അറിയപ്പെടുന്നത് രാധയായിരുന്നു. ദ്വാരകയിലേക്ക് കൃഷ്‌ണൻ പോയതോടെ രാധ തനിച്ചായി. രാധ യുഗങ്ങളി...