Home Authors Posts by ആന്റണി കെ.വി.

ആന്റണി കെ.വി.

0 POSTS 0 COMMENTS
വിലാസംഃ ആന്റണി കെ.വി., കൂട്ടാലവീട്‌, പിരാരൂർ, കാലടി തപാൽ, 683 574

രണ്ടു കവിതകൾ

ഗാന്ധിജി അടിതൊട്ട്‌ മുടിയോളമെത്തുന്നു തീയുടെ ചൂട്‌ ഇനിയുമിത്തിരി അകലേയ്‌ക്കു നീക്കാൻ കഴിയില്ല ചിത്തം എരിയുമ്പോൾ പൊട്ടിത്തെറിച്ചിടുന്നുണ്ട്‌ പതിഞ്ഞ ശബ്‌ദങ്ങൾ ആളുമ്പോൾ കേറിപ്പിടിയ്‌ക്കുന്നുളളത്തിൽ ചില നനവുകൾ കാറ്റോരോദിശ വകഞ്ഞെടുക്കുമ്പോൾ വിറയ്‌ക്കുന്നു മിഴി കനിവൊട്‌ എണ്ണ പകർന്നൊഴിക്കുമ്പോൾ മുറുകുന്നു നെഞ്ച്‌ പുകയിലേയ്‌ക്കൂർന്ന മിഴി തുടയ്‌ക്കുമ്പോൾ തോളിൽ തൊട്ടാരോ ‘വരികിനി പോകാം’ ചുവടറിയുമ്പോൾ ശിരസ്സുഭാരമായ്‌ വെളുവെളെ എല്ലും ഇരുണ്ടചാരവും കലരുന്നു തമ്മിൽ തമിഴൻ പഴയപാത്രങ്ങൾ വായനക്കഴി- ഞ്ഞനാഥമ...

ആന്റണിയുടെ മൂന്നു കവിതകൾ

* * * * * * * * * * * * അപകടം * * * * * * * * * * * * റോഡിലപകടം ലോറിയും ജീപ്പും ഇടിച്ച്‌ മരിച്ചൊരാൾ ഞാനറിയാത്തൊരാൾ എന്നെയറിയാത്ത അജ്ഞാത ഹൃത്തൊരാൾ ചോരയിൽ അഞ്ചുനിമിഷപിടച്ചിലിൽ എൻചോരയായയാൾ * * * * * * * * * * * * ഗാന്ധി * * * * * * * * * * * * എടുക്കുന്തോറും ഭാരം ചുമലിൽ മുറുകുന്നു. അയഞ്ഞവഴിയുടെ യാത്രകൾ ചുളിയുന്നു കൈയ്യിലെ വടിയുടെ കാണായ അഗ്രത്തിങ്കൽ കൈത്തഴപ്പുകൾ മാത്രം ചരിത്രം സാക്ഷ്യമാകാൻ * * * * * * * * * * * * കുയിൽ * * * * * * * * * * * * കാക്കയ്‌ക്ക്‌ ...

ശില്പികൾ

പാറക്കല്ലുകൾ ഉറപ്പിന്റെ ഒരേയൊരു നിലപാട്‌ കാല്‌ മുട്ടിയാൽ പൊട്ടുന്നതിനപ്പുറം പോകില്ല അതിന്റെ വിശദീകരണം. ഒഴുകിനടക്കുന്ന ഒന്നിനേയും പിടിച്ചടക്കുന്നില്ല അതിന്റെ ഒറ്റ നിമിഷവും പുഴയോരത്തും ഈ ഒറ്റ ഉറപ്പിന്റെ നിമിഷങ്ങളെ വേണം പനമ്പിളളിയോ മന്നത്തോ സി.പിയോ അയ്യങ്കാളിയോ ആക്കാൻ ശില്പികൾ തരളമനസ്‌ക്കരാകുന്നത്‌ വെറുതെയാണോ? Generated from archived content: poem1_oct28.html Author: antony_kv

അടുക്കള വരികൾ

മുകളിലത്തെ വരിയിൽ അടുക്കും ചിട്ടയുമില്ലാതെ വിറകുകൾ കഴുക്കോലുകളെ മുട്ടി... രണ്ടാമത്തെ വരിയിൽ മുളകുപൊടി, മല്ലിപ്പൊടി അച്ചാർപൊടി, മസാലപ്പൊടി.... എല്ലാം ടിന്നിലടഞ്ഞ്‌ ഇത്തിരി നിമ്‌നോന്നതികളിൽ ഒതുങ്ങിത്തന്നെ. മൂന്നാംവരിയിൽ ചായപ്പൊടി, കാപ്പിപ്പൊടി പഞ്ചസാര, വെളിച്ചെണ്ണ.... പാക്കറ്റിലും പ്ലാസ്‌റ്റിക്‌ ജാറുകളിലും മിനറൽ വാട്ടറിന്റെ കുപ്പികളിലുമൊക്കെയായി മധുരിച്ചും, ചവർത്തുമങ്ങനെ.... നാലാം വരിയിൽ ഉണങ്ങിയ കുരുമുളക്‌ മഞ്ഞൾ ചുക്ക്‌ എന്നിവ നിർജ്ജലം. എല്ലാവരിയിലും അമ്മയെത്തും ഞാനിന്നേവരെ തൊട്ടിട്ടില്...

ബ്രോയിലർ ചിക്കൻ

കോഴിയിറച്ചി കഴിച്ചുകൊണ്ടിരിക്കെ എല്ല്‌ കുത്തിക്കേറുന്നു എന്ന്‌ ആർക്കും തോന്നിയില്ല സത്യത്തിൽ എല്ലുകൾ പല്ലുകളോട്‌ യുദ്ധം ചെയ്യുകയായിരുന്നു. മനസ്സിൽ അങ്ങിങ്ങുളള മൃദുലതകളിലൊക്കെ പരിക്കുകൾ സൃഷ്‌ടിക്കുകയായിരുന്നു. കാലുകളെ സങ്കീർണ്ണമാക്കി ചുവടായങ്ങളിൽ നിന്ന്‌ ഉറപ്പുളള മണ്ണൊക്കെ എടുത്ത്‌ മാറ്റുകയായിരുന്നു. ഞങ്ങൾ ലഹരിയിൽ പിന്നെയും പിന്നെയും ഊഴമിട്ട്‌ നിറഞ്ഞവർ പറ്റിറങ്ങുമ്പോൾ ശരീരത്തിൽ കാണാത്ത നട്ടെല്ലിനെക്കുറിച്ച്‌ പരിതപിക്കുന്നവരാകും. Generated from arch...

സൂക്ഷ്‌മദർശിനി

വിമാനത്തിന്റെ ഇരമ്പലുണ്ട്‌ തലയ്‌ക്ക്‌ മേലെ വടക്കോട്ടോ തെക്കോട്ടോ പടിഞ്ഞാട്ടോ കിഴക്കോട്ടോ പോകാതെ വിമാനത്തിൽ നിന്ന്‌ സൂക്ഷ്‌മദർശിനിയുടെ കുഴൽ വീഴുന്നുണ്ട്‌ എന്റെ ശരീരത്തിൽ മുഴുവൻ ഇനി മറുകിനും, രോമത്തിനുപോലും ഒന്നും ഒളിക്കാനാവുകയില്ല. എന്റെയുളളിലെ താടിയുളള മനുഷ്യനെ *കാബൂളിലെ ആ പഴയ വൃദ്ധനെ ബങ്കറിലടയ്‌ക്കും ഈ കുഴലുകൾ *കാബൂളിവാല Generated from archived content: poem-sep2.html Author: antony_kv

കാൽലിപി

ആരേക്കാളും മുൻപേപോകാൻ ആയുന്നുണ്ട്‌ കാല്‌ കാറുകടന്നും ബസ്സ്‌ കടന്നും കാണെക്കാണെ വളരാൻ മുന്നിലണഞ്ഞുചിരിക്കും ചിലരുടെ ഹൃദയം വെട്ടിമുറിച്ചും, ഇഷ്‌ടികകെട്ടി വാക്കുപണിയു- ന്നോരെ തട്ടിമറിച്ചും, ബാങ്കിലിരിക്കും കണ്ണുനിരത്തും കൂട്ടരെവെട്ടിയൊഴിച്ചും, പാർക്കിൽപോകാൻ കവിത പരത്തും കൂട്ടിനെ പറ്റെ മറന്നും, ആരേക്കാളും മുൻപേ പോകാൻ ആയുന്നുണ്ട്‌ കാല്‌. എതിരെവരുന്നോൻ എളിയിൽകത്തി എന്നെയറിയിക്കില്ല പിറകിൽ വരുന്നോൻ നെഞ്ചിടിനാദം എന്നിൽ തൂക്കിയിടില്ല മുൻപിൽപോകും കാലുകളെന്നിൽ ‘കാശി’ വരയ്‌ക്കുകയില്ല എന്നുടെ നാദം കഴല...

ആത്‌മഹത്യ ചിത്രീകരിക്കുന്നത്‌

മുഖത്തു കണ്ടതും മിഴിയിൽ കണ്ടതും വിതരണത്തിനായ്‌ എടുത്തു ക്യാമറ ഒരൊറ്റ ഫ്‌ളാഷിലായ്‌ ഇനി നാളെപത്രം നിവർത്തിനോക്കുമ്പോൾ നിറഞ്ഞ വാക്കുകൾ- ക്കിടയിൽ മൗനമായ്‌ മൊഴിയുവാനുളള ശ്രമത്തിൽ കണ്ടിടാം തുടിപ്പെഴും പടം വയലുഴുവോനും, പകയെഴും ജോലി വരുതിയായോനും, വണിക്‌ പ്രമുഖനും, വരണമാല്യത്തിൽ പെടുന്ന പയ്യനും വകതിരിവോരോ- ന്നറിഞ്ഞു കണ്ടിടാം വയസ്സിളപ്പത്തിൽ. പുലരിവീഴുമ്പോൾ പുതുമയെത്തുമ്പോൾ നടക്കാത്ത കാലിൻ പെരുവിരലൂന്നി ആദ്യസഞ്ചാരം പാസ്‌പോർട്ടുസൈസ്‌ ബ്ലാക്കാൻവൈറ്റ്‌ ചിത്രം. Gene...

തീർച്ചയായും വായിക്കുക