ആന്റണി സി. ഡേവിസ്
നളിനി ജീവിതത്തിൽ കണ്ടത്
ദിവാകരയോഗിയുടെ മാറിൽനിന്ന് അടർന്നുവീഴുമ്പോൾ നളിനി ഡസ്‌ഡിമോണയുടെ ദുരന്തത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു. തന്റെ നേരെ കൈകൂപ്പുന്നത് ആ ദുരന്തത്തേക്കാൾ അന്തരമില്ലാത്ത ഒന്നാണെന്ന് അറിഞ്ഞയുടനെ അവൾ നിലത്ത് മലർന്നടിച്ചുവീണു. കണ്ണ് അല്‌പം തുറന്ന് ദിവാകരൻ തന്നിലേയ്‌ക്ക് ആകർഷിക്കപ്പെടുന്നുണ്ടോയെന്ന് ആകുലതയോടെ നോക്കി. അല്‌പം തുറന്ന കണ്ണിമകളിൽ അദ്ദേഹം അമർത്തി ചുംബിച്ചപ്പോൾ അടഞ്ഞുപോയ കണ്ണുകൾ മയക്കത്തിലേയ്‌ക്കുള്ള കിളിവാതിൽ സമ്മാനിക്കുന്നത് അവൾ അറിഞ്ഞില്ല. ശ്വാസം നിലച്ചുപോയോ എന്ന ആധിയാൽ നെറ്റിയ...