അൻസാർ കൊച്ചുകലുങ്ക്
പ്രായോഗിക ബുദ്ധി
എന്റെ രക്തം തിളച്ചു. മുന്നിൽ അരങ്ങേറുന്ന നിഷ്‌ഠൂരതയിൽ മനം നൊന്ത് എന്നിലെ മനുഷ്യൻ ക്ഷുഭിതനായി പ്രതിരോധിക്കാനാഞ്ഞു. കുഞ്ഞുങ്ങളെ അവർ വാൾമുനയിൽ കോർത്ത് എറിഞ്ഞ് കളിക്കുകയായിരുന്നു. വൃദ്ധരുടെ മാറും യുവത്വത്തിന്റെ വീറും തകർക്കപ്പെടുകയായിരുന്നു. ഗർഭിണികളും പെൺകുട്ടികളും നശിപ്പിക്കപ്പെടുകയായിരുന്നു. ചുറ്റിനുമുയർന്ന ആക്രോശങ്ങൾക്കും ആർത്തനാദങ്ങൾക്കുമിടയിൽ പക്ഷെ ഞാൻ അവിവേകിയായില്ല. ക്രമേണ ഞാൻ തണുത്തു. എന്റെ പ്രതികാരാഗ്നി അണഞ്ഞു. എന്നാൽ എന്നുമെനിക്കറിയില്ല. ഞാനെന്തിന് മൗനം പാലിച്ചു എന്ന്? ...