അനൂപ് സുരേന്ദ്രന്‍
മഴച്ചതി
ഇടയില്ലാതെ പെയ്തിറങ്ങുന്ന ഇടവപ്പാതിക്ക് കീഴെ ഇരുളിന്റെ മറപറ്റി, റെയിൻ കോട്ടിൽ പൊതിഞ്ഞൊരു രൂപം ട്രെയിന്റെ വരവും കാത്തിരുന്നു. തൊട്ടടുത്തായി ഒരു നാല്‍ക്കാലിയും നിലയുറപ്പിച്ചിട്ടുണ്ട്.
അയാൾക്ക് മുന്നിലെ റെയിൽ പാളത്തിനരികിലെ കുറ്റിക്കാട്ടിൽ നിന്നും അക്ഷമയുടെ നേരിയ കാൽപ്പെരുമാറ്റം ഇടവിട്ട് കേട്ടുകൊണ്ടിരുന്നു.
ട്രെയിന്‍റെ വരവിന് നിമിഷങ്ങൾ മാത്രം ശേഷിക്കെ അധികം അകലെയല്ലാതെ റെയിൽവേ അനൗൺസ്‌മെന്റുയർന്നു..
യാത്രക്കാരുടെ ശ്രദ്ധക്ക്!
“ശക്തമായ കാറ്റും മഴയും മൂലം ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് ട്ര...
ഗാന്ധര്‍വ്വം
അവൻ.? അവളെന്ന വസന്തത്തെ കണ്ടുമോഹിച്ചിട്ടെന്നോണം മണ്ണിലേക്കിറങ്ങിവന്ന ഗഗനചാരി..പ്രതീക്ഷകളറ്റ് പ്രാണൻ വെടിയാൻ വെമ്പൽകൊണ്ട നിമിഷങ്ങളിലൊന്നിൽ എങ്ങുനിന്നോ വന്ന് അവളുടെ കാതിൽ സാന്ത്വനത്തിന്‍റെ അലകൾ ചൊരിഞ്ഞവൻ.
രാവിന്‍റെ മൂന്നാം യാമത്തിൽ അരൂപിയായ്, അദൃശ്യനായ് അവൻ അവൾക്കരികിലെത്തും. അവളിലെ പെണ്ണഴകിന്‍റെ സമസ്ത ബിംബങ്ങളും അവന്‍റെ സാമീപ്യത്തിൽ ത്രസിച്ചുണരും. അവൻ തിരികൊളുത്തുന്ന പ്രണയാഗ്നിയുടെ മാന്ത്രിക സ്പർശത്തിൽ വെന്തുരുകി കിതപ്പടക്കാൻ കഴിയാതെ അവൾ കിടക്കയിൽ അമരും.
കഥകളിലും, പത്മരാജൻ സിനിമയിലും മാ...