ജി
പണിതീരാത്ത വീട്
സുഖത്തിന്റെ പരിസമാപ്തിയില്‍ എത്തും മുമ്പേ പ്രകാശൻ വിമലയുടെ ദേഹത്തു നിന്നും പാട് പെട്ട് അവൾക്ക് തൊട്ടരികിലേക്ക് തെറിച്ചു വീണു. ഒട്ടും ഇഷ്ടപ്പെടാത്ത കണക്ക് ആ പഴയ കട്ടിൽ തന്റെ വേദന അപ്പൊ തന്നെ വിളിച്ചുപറയുകയും ചെയ്തു. പാതിരാത്രിയായത് കൊണ്ട് ആ ശബ്ദംസിമന്റ് തേച്ചിട്ടില്ലാത്ത ചെങ്കൽ ചുവരുകളിൽ തട്ടി ഇരട്ടിച്ച് ആ മുറിയെയാകെ ഭയപ്പെടുത്തി. ഉണ്ണിക്കുട്ടനു വയസ്സാറായിഎന്നതിനപ്പുറം ഇനിയുമൊരു കുഞ്ഞിനെ വളർത്താനുള്ളചെലവു ഭയന്നു തന...