Home Authors Posts by അനൂപ് വര്‍ഗീസ് കുരിയപ്പുറം

അനൂപ് വര്‍ഗീസ് കുരിയപ്പുറം

18 POSTS 0 COMMENTS
ഐ.ടി മേഖലയില്‍ ഉദ്യോഗസ്ഥന്‍.സമകാലിക കേരളത്തിലെ വികസന പ്രശ്നങ്ങള്‍, ജനകീയ ഇടപെടലുകള്‍, ദൈനംദിന ജീവിതം തുടങ്ങിയ വിഷയങ്ങളെ പരാമർശിച്ചു എഴുതാറുണ്ട്.

സൃഷ്ടിക്കപ്പെടേണ്ട പൊതു ഇടങ്ങള്‍

ഏതു നഗര പ്രദേശത്തിനും, ഗ്രാമ പ്രദേശത്തിനും പൊതു ഇടങ്ങള്‍ അത്യാവശ്യം ആണ്. നമ്മുടെ സമീപ കാല കാഴ്ചകള്‍ പൊതു മതേതര ഇടങ്ങളുടെ ഭീമമായ തകര്‍ച്ചയെ ആണ് കാണിക്കുന്നത്. മത ഇടങ്ങളില്‍ സംഭാവന കൊടുത്താല്‍ അനുഗ്രഹവും മനസിനു തൃപ്തിയും, സ്വകാര്യ സ്ഥാപങ്ങള്‍ക്ക് കൊടുത്താല്‍ അഭിവൃദ്ധിയും, ലാഭ വിഹിതവും ലഭിക്കും. പക്ഷേ പൊതു ഇടങ്ങള്ക്ക് കൊടുക്കുന്നത് എല്ലാം കൊണ്ടും നഷ്ടകച്ചവടം ആണ് എന്ന വിപണി ബുദ്ധി , നാട്ടുഭാഷയില്‍ പറഞ്ഞാല്‍ 'ചന്ത ചിന്താഗതി' ആണ് നമ്മളെ പലപ്പോഴും നയിക്കുന്നത്. ഇങ്ങനെ പൊതു ഇടങ്ങളുടെ നഷ്ടം നമ്മുടെ സ...

മംഗള്‍യാന്‍ വിജയിച്ചത് , പൊതു സാങ്കേതിക വിദ്യാഭ്യാ...

മംഗള്‍യാന്‍ ഭ്രമണ പഥത്തില്‍ എത്തിയപ്പോള്‍ അതിനു സാക്ഷ്യം വഹിക്കാന്‍ എത്തിയ പ്രധാനമന്ത്രിക്കൊപ്പം നിന്ന ഒരു നീല ഷര്‍ട്ട് കാരനെ ആരും അത്ര ശ്രദ്ധിച്ചു കാണില്ല . അദ്ദേഹം ആണ് ഡോക്ടര്‍ കെ രാധാകൃഷ്ണന്‍ , ഐ സ് ര്‍ ഓ യുടെ തലവന്‍ , ആദ്യത്തെ ശ്രമത്തില്‍ തന്നെ ചൊവ്വാ ദൗത്യം പൂര്‍ത്തീകരിച്ച , ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്ത്തിയ ശാസ്ത്രന്ജന്‍ . എല്ലാവരെയും മുക്ത കണ്ഠം അഭിനന്ദിക്കുമ്പോഴും , എല്ലാവരും മറന്നു പോയ കാര്യം ഉണ്ട് . അതാണ് രാജ്യത്തെ പൊതു സാങ്കേതിക വിദ്യാഭ്യാസത്തിന്റെ കൂടി വിജയം ആണ് ഈ മംഗള്‍യാന്‍ എന്...

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നുണ പറയുന്നതാര്? ആര്‍ക്കുവ...

മുഖ്യധാര പാര്‍ട്ടികളും, മാധ്യമങ്ങളും കേരളത്തില്‍ നടത്തികൊണ്ടിരുന്ന ഒരു പൊറാട്ട് നാടകത്തിനു തിരശീല വീഴുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പരിഗണിക്കും എന്ന് പ്രസ്താവിച്ചു. വനം പരിസ്ഥിതി മന്ത്രിയെ കണ്ട മുഖ്യമന്ത്രി പച്ചിമഘട്ടത്തിന് വേണ്ടി കസ്തുരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്ന് ആവശ്യപ്പെടുന്നു.നമ്മള്‍ വീണ്ടും ഈ രണ്ടു റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യാന്‍ ഉതകുന്ന സാഹചര്യം ഇതാണ്. മുഖ്യധാര ഇടതുപക്ഷ കക്ഷികളുടെ നിലപാട് രണ്ടു റിപ്പോര്‍ട്ടുകളും സാങ്കേതികം മാത്ര...

അതും നിരോധിച്ചു!!

കേരളത്തിലെ പേരിനു വലിയ പ്രസക്തി ഇല്ലാത്ത ഒരു ഗ്രാമം, സന്ധ്യ മയങ്ങുന്ന നേരം, വീട്ടിലേക്കുള്ള യാത്രയില്‍ മൂന്നു മനുഷ്യ സുഹൃത്തുക്കള്‍ ബസില്‍ നിന്ന് ഇറങ്ങി. മൂന്നു പേരുടെയും പേര്, അല്ല പേരിനെന്താണ് പ്രസക്തി, എന്നാലും പറയാം രവി, കണ്ണന്‍, ജോയി എന്നിവരാണ് അവര്‍. 3 പേരുടെയും കയ്യില്‍ സാമാന്യം വലിയ സഞ്ചികള്‍, പതിവില്‍ നിന്ന് വ്യത്യാസം ആയതിനാല്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ സ്ഥിരം കുറ്റികള്‍ തുറിച്ചു നോക്കി, അതാ അവരെ കൊണ്ട് പോകാന്‍ ഒരു കാര്‍ വന്നു. ഹസനിക്ക ആണ് കാര്‍ ഓടിച്ചത്. സഞ്ചികള്‍ ഡിക്കിയില്‍ വച...

സമ്പൂര്‍ണ മദ്യ നിരോധനം , വ്യക്തിസ്വാതന്ത്ര്യത്തിലേ...

ആടിനെ പട്ടി ആക്കുക, പട്ടിയെ പേപ്പട്ടി ആക്കുക , പേപ്പട്ടിയെ തല്ലിക്കൊല്ലുക, ഇതാണല്ലോ പുകമറ രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തന ശൈലി.അപ്പോള്‍ ആടിനെ പട്ടി ആക്കല്‍ അഥവാ ചാരായ നിരോധനം , ആന്റണി സാറും പട്ടിയെ പേപ്പട്ടിയാക്കല്‍ അഥവാ മദ്യത്തെ ഭീകരന്‍ ആക്കല്‍ സുധീരന്‍ സാറും പേപ്പട്ടിയെ തല്ലിക്കൊല്ലല്‍ അഥവാ പുത്തന്‍ മദ്യനയം , ഉമ്മന്‍ സാറും. ചുരുക്കും പറഞ്ഞാല്‍ ഇതാണ് മദ്യ വര്‍ജന പ്രശ്‌നങ്ങളില്‍ സംഭവിച്ചത്. അതിനു ഓശാന പാടല്‍ ആയി മതമേലധ്യക്ഷന്മാരും , സാമുദായിക രാജാക്കന്‍മാരും, മാധ്യമ പ്രമാണിമാരും എല്ലാം. സദാചാര ധ...

ഇത്തിരി വലിയ മസാല ദോശ വേണം

കോഫി ഹൗസുമായുള്ള മലയാളികളുടെ ആത്മ ബന്ധത്തിന് നിരവധി വര്ഷങ്ങളുടെ പഴക്കം ഉണ്ട്. ഇന്ത്യന്‍ കോഫീ ഹൗസ് എപ്പോഴും ഒരു ഇടത്തരം അല്ലെങ്കില്‍ കുറഞ്ഞ വരുമാനക്കാരന്റെയും തൊഴിലാളികളുടെയും പ്രിയ ഭോജനസ്ഥലം ആയിരുന്നു. താടിയുള്ള ബുദ്ധി ജീവികളും, കുടുംബങ്ങളും, എഴുത്തുകാരും, കോളേജ് പിള്ളേരും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ഥലം. ആ ബോര്‍ഡ് കണ്ടാല്‍ 'ഒരു മസാല ദോശ കഴിച്ചാലോ' എന്ന് തോന്നല്‍ ഉണ്ടാകുമായിരുന്നു ജനങ്ങള്‍ക്ക്. യാത്രക്കിടക്ക് വിശ്വസിച്ചു കഴിക്കാന്‍ പറ്റുന്ന സ്ഥലം എന്ന ഖ്യാതിയും കോഫീഹൌസ് നേടി. വരേണ്യ ഭക്ഷണങ്...

പ്രതീകങ്ങളില്‍ നിലച്ചുപോകാതിരിക്കട്ടെ പരിസ്ഥിതി ദി...

ലോകമെമ്പാടും പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന കാഴ്ചയാണ് നമ്മെ ദിവസവും മാധ്യമങ്ങള്‍ വഴി അലോസരപ്പെടുത്തി ക്കൊണ്ടിരിക്കുന്നത്. നമ്മുടെ ചൂഷണാതമക വികസനങ്ങള്‍ പ്രകൃതിയെ താളം തെറ്റിക്കുകയും, അതില്‍ മാറ്റം ഉണ്ടാക്കേണ്ടവര്‍ അധരസേവ കൊണ്ട് കാലക്ഷേപം കഴിക്കുകയും ചെയ്യുന്നു. ജര്‍മനിയില്‍ പ്രശസ്തമായ ഒരു പ്രതിമ ഉണ്ട്, ലോകതലവന്‍ മാര്‍ ആഗോള താപനത്തിന്റെ ചര്‍ച്ചയില്‍ മുഴുകുകയും, അവരുടെ തലയ്ക്കു മുകളിലൂടെ വെള്ളം ഉയരുകയും ചെയ്യുന്നതാണ് വിഷയം. പ്രകൃതി നമുക്ക് പല രൂപത്തില്‍ കടുത്ത സൂചനകള്‍ നല്‍കിക്കഴിഞ്ഞു, അതി...

കലയും ആസ്വാദന നിലവാരവും

ഓരോ നിമിഷവും സീമാതീതമായ വിവരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന ഒരു കാലഘട്ടത്തിനാണ് നമ്മുടെ ജീവിതം രൂപപ്പെടുന്നത്. വിവരങ്ങള്‍ മാത്രമല്ല കലകളും ഇങ്ങനെ ഓരോ നിമിഷവും കൂടി കൂടി വരുന്നു. നവ സമൂഹ മാധ്യമങ്ങളില്‍ എല്ലാം എത്ര ലക്ഷക്കണക്കിനാണ് പുതിയ വീഡിയോ / ചിത്രങ്ങള്‍ / സാഹിത്യം എന്നിവ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ഇവിടെ പ്രസക്തമായ വസ്തുത ഇവയുടെ എണ്ണം നമ്മളെ ആശ്ചര്യപ്പെടുത്തും, പക്ഷെ വൈവിധ്യം നമ്മളെ നിരാശരും ആക്കും എന്നതാണ്. അത് തന്നെ ആണ് നമ്മുടെ പ്രധാന ചാനലുകളുടെയും കാര്യം. കെട്ടിലും മട്ടിലും പുതുമ ഉണ്ട് പക്ഷെ വൈ...

ഇത് ഫാസിസം അല്ലെങ്കിൽ മറ്റെന്താണ്?

അമൃതാനന്ദമയി ആശ്രമത്തിനു നേരെ ആരോപണങ്ങളും ആയി ഒരു മുന്‍ ശിഷ്യ ഗെയ്ല്‍ തന്റെ പുസ്തകമായ 'വിശുദ്ധ നരകം' എഴുതിയിട്ട് ഏകദേശം 2 മാസം കഴിഞ്ഞു. ആരോപണങ്ങളില്‍ വസ്തുത കണ്ടെത്തണം എന്ന് ഇടതുപക്ഷവും, അമ്മ സമൂഹത്തിനു ചെയ്യുന്ന സേവനങ്ങള്‍ നമ്മള്‍ കാണാതിരിക്കരുത് എന്ന അസംബന്ധ മറുപടി വലതുപക്ഷവും, അമ്മക്കെതിരെ ഉള്ള ആരോപണങ്ങള്‍ ഹൈന്ദവ സംസ്‌ക്കാരത്തിനു എതിരെ ഉള്ള ആക്രമണം ആണെന്ന് സംഘപരിവാറും അതിന്റെ സംഘടനകളും പറഞ്ഞു. കുറെ ചര്‍ച്ചകള്‍ എല്ലാം കഴിഞ്ഞു, അത്ര പന്തിയല്ല കാര്യങ്ങള്‍ എന്ന് പലരും പറഞ്ഞു. പുതിയ സംഭവം ഇതാണ് വ...

ആപ്പില്ലാതെ നമുക്കെന്തു ജീവിതം!!

ആപ്പ് എന്ന് പറയുമ്പോള്‍ തന്നെ മനസ്സില്‍ ഓടി വരുന്നത് ആം ആദ്മി പാര്‍ട്ടി ആണ്. ആ ആപ്പ് അല്ല ഇവിടുത്തെ വിഷയം, സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാമുകള്‍ ആണ് വിഷയം. എന്തിനും ഏതിനും ആപ്പ് എന്നതാണ് ഇപ്പോഴത്തെ ഒരു രസകരമായ ട്രെന്‍ഡ്. രക്തത്തിലെ പഞ്ചസാര അറിയാനുള്ളത്, ഹൃദയമിടിപ്പ് അറിയാന്‍ ഉള്ളത്, സന്ദേശം കൈമാറാന്‍ ഉള്ളത്, ഫേസ്ബുക്ക് നോക്കാന്‍ ഉള്ളത്, ബാങ്കിംഗ് സേവനങ്ങള്‍ നടത്താന്‍ ഉള്ളത്, നമ്മള്‍ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നുണ്ടോ, ജാതകം അറിയാനുള്ളത്, അങ്ങനെ തുടങ്ങി നമ്മള്‍ ജീവിച്ചി...

തീർച്ചയായും വായിക്കുക