അനൂപ് കെ അപ്പു, സിംഗപ്പുര്‍
മനസ്സ്..
ഇന്നും പതിവ് തെറ്റിച്ചില്ല. ഈ ഭാരം താങ്ങാന്‍ എനിക്കിനി വയ്യേ എന്ന കട്ടിലിന്റെ രോദനം അസഹ്യമായപ്പോഴാണ് മനസ്സില്ലാ മനസ്സോടെ ഞാന്‍ എഴുന്നേറ്റത്. ഒരു കാക്കക്കുളിയും പാസാക്കി ടാക്സി എടുക്കാനായി ഓടി. അല്ലേല്‍ വേണ്ടാ. എന്തിനാ ഇങ്ങനെ ഓടുന്നെ. പെട്ടെന്ന് പോയിട്ടും ഒന്നും കിട്ടാനില്ല. എന്തേലും കഴിക്കാന്‍ വാങ്ങികൊണ്ട് പോകാം. വഴിയോരത്തെ കടയില്‍ നിന്നു പൂരിമസാലയും വാങ്ങി ടാക്സിയും എടുത്തു ഓഫീസില്‍ എത്തിയപ്പോ വിചാരിച്ചതിലും നേരത്തേ എത്തിയതിന്റെ ഒരു പുഞ്ചിരി മുഖത്തുണ്ടായിരുന്നു. സെക്യൂരിറ്റി ഗേറ്റില്‍ നിന്ന ഒര...