അനൂബ് കടുങ്ങല്ലൂര്‍
ആദര്‍ശ ധീരന്മാര്
അയാള്‍ എവിടെ നിന്നു വന്നു എന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ ഓര്‍മ്മകളിലെല്ലാം അയാള്‍ അവീടെ ഉണ്ടായിരുന്നു. അയാളുടെ പ്രണയങ്ങള്‍ ആ നാട്ടില്‍ അറിയപ്പെട്ടിരുന്ന ഒന്നായിരുന്നു. പ്രണയത്തിനു കണ്ണില്ല എന്ന് പറയുന്നതിന്റെ അര്‍ത്ഥം ഞങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലായത് അയാളില്‍ നിന്നാണ്. ഒരുപാട് കൂട്ടുകാര്‍ അയാള്‍ക്ക് ഉണ്ടായിരുന്നു എങ്കിലും അയാള്‍ അവരുടെ വീട്ടിലേക്കു കയറുന്നതിനു മുമ്പേ അയാളെയും കൊണ്ട് അവര്‍ പുറത്തേക്കു പോകുമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അവരാരും അയാളെ അവരുടെ വീട്ടിലേക്കു കയറ്റിയിരുന്നില്ല. അ...