Home Authors Posts by ആൻ ശരവണൻ

ആൻ ശരവണൻ

12 POSTS 0 COMMENTS
എഴുതാൻ തുടങ്ങിയത് അടുത്താണ്. ജനിച്ചതും വളർന്നതും കോഴിക്കോടാണ്. ഇരുപത്തിയാറു വർഷമായി താമസം ചെന്നൈയിൽ ആണ്. ദൈന്യദിന ജീവിതത്തിൽ മലയാള ഭാഷ ഉപയോഗിക്കുന്നത് വളരെ കുറവ്. വായന ഇഷ്ട്ടം.

അപൂരിതം

മെറൂൺ ഡ്രസ്സിട്ട വിമാനസുന്ദരിയുടെ പ്രഖ്യാപനം കേട്ടാണ് ഞാൻ ഉണർന്നത്. പുറത്തേക്കു നോക്കിയതും കണ്ണ് നിറയെ കാണാനുള്ള പച്ചപ്പ്‌. ആദ്യമായാണ് തലസ്ഥാനനഗരിയിലേക്കു വിമാനത്തിൽ. ഇതിനു മുൻപ് ഒരു തവണ മാത്രമേ ഇവിടെ വന്നിട്ടുള്ളൂ. ആ യാത്ര വളരെ വ്യക്തമായി ഓർക്കുന്നു. കേരള എസ്പ്രെസ്സിൽ. ആ സമയത്തു ഇവിടെ താമസിച്ചിരുന്ന ഒരു കൂട്ടുകാരിയെ കാണാനും ചേട്ടൻറെ കല്യാണത്തിന് അവളെ ക്ഷണിക്കാനുമായിരുന്നു അത് . രണ്ടു ദിവസം അവളുടെ കൂടെ താമസിച്ചു നഗരം കറങ്ങി കണ്ടു. പദ്മനാഭസ്വാമി ക്ഷേത്രത്തിൻറെ അടുത്തുള്ള അഗ്രഹാരം മെസ്സിൽ നിന്...

ദംശനം

ഗുഡ് മോർണിംഗ് മാഡം! എല്ലാ ദിവസത്തെയും പോലെ സ്വപ്ന വന്ന ഉടനെ കല ആശംസിച്ചു. കൂടെ പതിവുള്ള മധുരം ഇടാത്ത കട്ടൻ കാപ്പിയും സ്വപ്നയുടെ മേശപ്പുറത്തു എത്തി. രണ്ടു മിനിറ്റ് കുശലം ചോദിക്കലും പറയലും പതിവുള്ളതാണ്. പതിനെട്ട്ടു വയസായ മകളുടെ പഠിത്തം ആണ് കഴിഞ്ഞ രണ്ടു ആഴ്ചയിലെ വിഷയം. പഠിത്തത്തിൽ പിന്നോക്കകാമായിരുന്ന മകളെ അവൾക്കു താല്പര്യമുള്ള ബ്യൂട്ടീഷ്യൻ കോഴ്‌സിന് വിടാൻ സ്വപ്നയാണ് നിർബന്ധിച്ചത്. നാൽപതു വയസുള്ള കലയ്ക്കു രണ്ടു പെൺകുട്ടികൾ ആണ്. രണ്ടാമത്തെവൾ ആറാം ക്ലാസ്സിൽ പഠിക്കുന്നു. മദ്യപാനി ആയ ഭർത്താവു. കല സ...

വീണ്ടും ഒരു ഗോവൻ മഴക്കാലം…

ഇരുപത്തി എട്ടു വർഷം മുൻപ് തങ്ങിയ അതെ റിസോർട്ടിലെ അതെ മുറി.... ശരത് അത് ചോദിച്ചു വാങ്ങിയതാണ്. ഇപ്പോഴും ആ പഴയ, പതിനെട്ടാം നൂറ്റാണ്ടിലെ പോർട്ടുഗീസ് ബങ്കളാവ് വളരെ നന്നായി നിലനിർത്തിയിരുന്നു... ലോക വ്യാപകമായ ഒരു ഹോട്ടൽ ശൃംഖല ഏറ്റുഎടുത്തു നടത്തുന്നതിനാൽ പണ്ടത്തേക്കാളും സുന്ദരമായിരുന്നു ഇന്നു ഈ റിസോർട്ട് ! ഇരുമ്പു ലോഹത്തിൽ ചെയ്ത ബാൽക്കണികളും തൂണുകൾ നിറഞ്ഞ പൂമുഖങ്ങളും മുത്തുച്ചിപ്പി ജാലകങ്ങളും പഴയ കാല പ്രതാപത്തെ എടുത്തു കാണിക്കുന്നതായിരുന്നു. . മുറിയിൽ നിന്നും കതകു തുറന്നാൽ വരാന്തയും അതിനപ്പുറം നടു ...

അസ്ഥിരത

  അത്താഴ വിരുന്നിനു തയാറായി മോഹനോടൊപ്പം കാറിൽ കയറുമ്പോൾ സ്വപ്ന മൊബൈലിൽ സമയം നോക്കി. ഏഴേമുക്കാൽ. സ്വപ്നയുടെ കമ്പനി പ്രസിഡന്റ് ഹോസ്റ്റ് ചെയ്യുന്ന അത്താഴ വിരുന്നാണ്. വർഷത്തിൽ ഒരു തവണ ഉള്ള പതിവ്. മൂല്യവത്തായ ജീവനക്കാരുടെ കുടംബാംഗങ്ങളോട് കമ്പനി നന്ദി പ്രകടിപ്പിക്കുന്ന ഒരു അവസരം. വീട്ടിൽ നിന്നും പത്തു മിനിട്ടു സമയം മതി ഹോട്ടലിലേക്ക്. ഏതു പരിപാടി ആണെങ്കിലും വൈകി ചെല്ലുന്നതു സ്വപ്നക്കു ഇഷ്ടമുള്ള പരിപാടി അല്ല. കാറ് പാർക്ക് ചെയ്തു ബോൾ റൂമിൽ എത്താൻ അഞ്ചു മിനിറ്റു മതി. സ്വപ്ന മനസ്സിൽ കണക്കു കൂട്...

അരക്ഷിതത്വം

ഉമയുടെ കൂടെയുള്ള ഫോൺ സംഭാഷണം സ്വപ്നയെ ഓർമകളുടെ ആഴങ്ങളിലേക്ക് വീണ്ടും കൂട്ടികൊണ്ടു പോയി. "നിൻറെ മോഹനും മോളുടെ കല്യാണത്തിന് വരാമെന്നു പറഞ്ഞിട്ട്ണ്ട്'. നിന്റെ മോഹൻ ? മോഹൻ എന്റേതല്ലാതെ ആയിട്ടു കൊല്ലം ഇരുപ്പത്തിയെട്ടു കഴിഞ്ഞു എന്ന് സ്വപ്ന ഓർത്തു. സ്നേഹമാണെന്നോ, കല്യാണം കഴിക്കാമെന്നോ മോഹൻ ഒരിക്കൽ കൂടി സ്വപ്നയുടെ അടുത്ത് പറഞ്ഞിട്ടില്ല എന്ന് സ്വപ്ന വീണ്ടും ഓർത്തു.. എന്നാൽ വാര്യന്തങ്ങളിൽ കോളേജ് ക്യാമ്പസ്സിന്റെ അരികിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മോഹന്റെ കൂടെ തൊഴാൻ പോകുമ്പോഴും, അതിനു ശേഷം കോളേജ് കുട്ടികളു...

ചക്കി

  അമ്മു വരാൻ ഇനിയും പത്തു മിനിറ്റ് എടുക്കും. ശനിയാഴ്ച സാധരണ ക്ലാസ് ഉണ്ടാകാറില്ല. പക്ഷെ ജല്ലിക്കെട്ടു സമരം കാരണം കുറെ ക്ലാസ് മുടങ്ങിയതിനാൽ ഈ ശനിയാഴ്ച സ്പെഷ്യൽ ക്ലാസ്. എന്നോടൊത്തുള്ള സമയം പിങ്കിക്ക് സന്തോഷം കൊടുക്കുന്ന ഒന്നാണെന്ന് അറിയുന്നതുകാരണം മുൻപേ തീരുമാനിച്ചിരുന്ന ഉച്ച ഭക്ഷണ പരിപാടി മുടക്കുവാൻ എനിക്ക് മനസ് വന്നില്ല. ഞങ്ങളുടേ പതിവുള്ള ലഞ്ച് കൂടൽ അതുകൊണ്ടു രാത്രി ഭക്ഷണം ആക്കി മാറ്റി. അമ്മു എൻെറ വീട്ടിൽ ഇരുപതു വര്ഷം മുൻപേ ജോലി ചെയ്തിരുന്ന അമുദയുടെ മകളാണ്. പഠിക്കാൻ മിടുക്കി ആയിരുന...

നീല കുറിഞ്ഞി

  വെള്ളിയാഴ്ച ഉച്ചയ്ക്കെ സ്വപ്ന "ഔട്ട് ഓഫ് ഓഫീസ്" ഇമെയിൽ സജ്ജമാക്കി ലാപ്ടോപ്പ് അടച്ചു. ഇനി പത്തു ദിവസം കഴിഞ്ഞേ ലാപ്ടോപ്പ് തുറക്കാൻ പദ്ധതി ഉള്ളു. ഓഫീസ്സ് മുറി ലോക്ക് ചെയ്തു താക്കോൽ സൂര്യയുടെ കൈയിൽ ഏല്പിച്ചു. പത്തു വർഷമായി സൂര്യ സ്വപ്നയുടെ സെക്രട്ടറി ആണ്. "ഹാവ് എ ഗുഡ് ബ്രേക്ക് മാഡം" എന്ന് പറഞ്ഞു സൂര്യ ആശംസിച്ചപ്പോൾ അവളുടെ കണ്ണുകളിലെ കുസൃതി തിളക്കം കണ്ടില്ലന്നു സ്വപ്ന നടിച്ചു. രണ്ടാഴ്ച മുൻപാണ് സ്വപ്ന വക്കേഷൻ പരിപാടി സൂര്യയെ അറിയിച്ചത്. ഔദോഗിക യാത്രകളല്ലാതെ കഴിഞ്ഞ പത്തു വർഷത്തിൽ സ്വപ്ന മ...

ഉന്മാദം

ലിൻസി വന്നു എന്നു തോന്നുന്നു. വാതിൽ തുറക്കുന്ന ശബ്ദം. ഇനി അവൾ എന്നെ എഴുന്നേൽപ്പിച്ചു പല്ലു തേയ്ക്കാൻ സഹായിക്കും. പിന്നെ ശരീരം തുടച്ചു പുതിയ നിശാവസ്ത്രം ഇടിപ്പിക്കും. ഏറ്റവും അധികം വെറുത്തിരുന്ന ഒരു വേഷം ആയിരുന്നു അത്. അദ്ദേഹത്തിനും ഈ നിശാ വസ്ത്രം വീട്ട്ടിൽ ഇടുന്നതു ഇഷ്ടമായിരുന്നില്ല. വീടിനു പുറത്തു സാരി, വീട്ടിൽ വന്നാൽ പാവാടയും ടോപ്പും അല്ലെങ്കിൽ സൽവാർ ഖമീസ്. എന്നാൽ ഇപ്പോൾ ഇതാണ് എൻെറ സ്ഥിരം വേഷം. ലിൻസി ഏതു സാരി ആയിരിക്കും ഇന്ന് ധരിച്ചിരിക്കുന്നത്? ലിൻസി ഈ നക്ഷത്ര നഴ്സിംഗ് ഹോമിൽ എൻെറ സഹായി ആണ...

മരകതം

    സ്വപ്ന മാഡം... എന്റെ പേര് വിളിക്കുന്നത് കേട്ടു ഞാൻ തിരിഞ്ഞു നോക്കി.... ആളെ മനസിലാക്കാൻ രണ്ടു നിമിഷം എടുത്തു. മരകതം... പത്തു വർഷത്തിന് ശേഷം കാണുകയാണ്. അവളെ ആദ്യമായി കണ്ടത് ഇരുപതു വർഷത്തിന് മുൻപാണ്. എന്റെ ഓഫീസിൽ ഹൗസ്‌കീപ്പിങ് സ്റ്റാഫ് ആയി ഒരു കരാർ കമ്പനി അയച്ചതാണ്. നല്ല ചുറു ചുറുക്കും ആത്മാർത്ഥതയും ഉള്ള ഒരു സ്ത്രീ. വൃത്തിയുള്ള വസ്ത്രധാരണം, പ്രസന്നമായ മുഖം, കൃത്യ സമയത്തു ഓഫീസിൽ വരിക, ചെയ്യേണ്ട ജോലികൾ ചെയ്യുക, കൂടെ ഉള്ള ആളുകളെ സ്നേഹപൂർവ്വം ശാസിച്ചു പണി എടുപ്പിക്കുക എന്നതെല...

സേവപ്പു പെണ്ണ്

  കല്യാണം കഴിഞ്ഞു ഭർത്താവിന്റെ കുടുംബവീട്ടിലേക്കുള്ള ആദ്യത്തെ യാത്ര ആണ്. പ്രത്യേക സാഹചര്യങ്ങളാൽ ഞങ്ങളുടേത് ഒരു രജിസ്റ്റർ വിവാഹം ആയിരുന്നു. അതിനാൽ ഇതുവരെയും ബന്ധുക്കൾ ആരെയും പരിചയപ്പെട്ടിട്ടില്ല. മനസ്സിൽ ഒരു ചെറിയ അങ്കലാപ്പില്ലാതെ ഇല്ല. ഞങ്ങൾ രണ്ടാളും വളരെ വ്യത്യസ്തമായ ജീവിത പശ്ചാത്തലം, സംസ്കാരം, ഭാഷ, ചുറ്റുപാടുകളിൽ നിന്നാണ്. ഭർത്താവും സ്നേഹമതി ആയ അമ്മായിയമ്മയും കൂടെ ഉള്ള ധൈര്യത്തിലാണ് ഞാൻ. തമിഴ്‌നാട്ടിലെ ചെറിയ ഒരു പട്ടണമായ കുംഭകോണത്തിൽ നിന്നും ഉദ്ദേശം നാൽപതു കിലോമീറ്റര്‍ ദൂരെയാണ് മണ്...

തീർച്ചയായും വായിക്കുക