ആനന്ദവല്ലിയമ്മ, തൃശൂർ
പുരുഷന്റെയാണ് ആഭാസവേഷം
ഗുരുവായൂർ സ്ര്തീകൾക്ക് ചുരിദാർ ധരിച്ച് ക്ഷേത്രപ്രവേശനം നൽകിയത് ഏറ്റവും നല്ല കാര്യം. എന്നാൽ പുരുഷന്മാരുടേത് ആഭാസവേഷമാണ്. ക്ഷേത്രത്തിലേയ്‌ക്കുള്ള പുരുഷവേഷം (വേഷമില്ലായ്മ) കുറ്റകരമായ പരസ്യനഗ്നതാ പ്രദേശമാണ്. പുരുഷന്മാരും സ്ര്തീകളും കൂടുന്നിടത്ത് ഇത്തരം നഗ്നതാപ്രദർശനം നിയമപ്രകാരം ശിക്ഷാർഹമാണ്. പുരുഷന്മാരെ വസ്ര്താക്ഷേപം ചെയ്യിക്കുന്നു എന്നാണ് സത്യം. വിശ്വാസികൾ എന്ന് അവകാശപ്പെടുന്നവരും ഭീരുക്കളായ ദേവസ്വക്കാരുമാണ് ഇതിനുത്തരവാദികൾ. മാനവും മര്യാദയുമുള്ള പുരുഷന്മാരും സ്ര്തീകൾ കൂടുന്നിടത്ത് ഇത്...