അഞ്ജു രാമചന്ദ്രന്‍
ദുരാഗ്രഹം
തല മൊട്ടയടിക്കണംമൊട്ടത്തല മഴകൊള്ളിക്കണംഎനിക്ക് മാത്രമായി ഒരു ഒറ്റമുറി വീടുവേണംഅവിടെ ഒരു ജന്മായുസ്സിൽഞാൻ വായിക്കാനിടയില്ലാത്ത കുറെ പുസ്തകങ്ങൾ വേണം.രാത്രി ഏറെ ഇരുട്ടുമ്പോൾ മുറ്റത്തോട്ടിറങ്ങണം.കവിതകൾ നുണഞ്ഞ് ഉന്മത്തരായി ഉറുമ്പിൻ കൂടുകളിൽ ചെന്ന് രാപ്പാർക്കണംകഥ പറഞ്ഞിരിക്കാൻ നാറാണത്തും ചുടലഭദ്രകാളിയും കൂട്ടു വേണംപകലുകളിൽ ചെഗുവേരക്കൊപ്പംസൈക്കിൾ സവാരി നടത്തണംബോബ് മാർളിക്കൊപ്പംജമൈക്കൻ തെരുവുകളിൽ പാടിനടക്കണംസിറിയയിൽ ചെന്ന്അഭയാർത്ഥികൾ ക്കൊപ്പം പത്തേമാരികളിൽ ഉല്ലാസയാത്ര പോകണംപിറ്റേന്ന്പുഴക്കരയിൽ ഐലാനൊപ...