അഞ്ജലി മാരാര്‍
അസ്തമയം
എരിയുവാന്‍ മാത്രമീ മണ്ണിലുദിച്ചുഞാന്‍ ക്ഷണികമീ ജീവിത വര്‍ണ്ണമെന്നറിയാതെ വിരിയുന്നു കൊഴിയുന്നു ദിനങ്ങള്‍ ഞാനലയുന്നു അസ്തമനമോര്‍ക്കാതെ...ഉതിരുന്ന പൂവുകള്‍ വിരിയുകില്ല ഒഴുകുന്ന പുഴയും മടങ്ങിയെത്തില്ല എന്നിട്ടും കൊഴിയുന്ന നിമിതന്‍ മാധുര്യം നുകരുവാനാകാതെ ഞാന്‍...കര്‍മ്മ ദോഷത്തിന്‍ ഭാണ്ഡവുമേറി യാത്രതുടരുന്നെല്ലാം നേടിയൊരാ -മൂഡ സ്വര്‍ഗ്ഗത്തിന്നധിപനെപോല്....മുറതെറ്റി പെയ്തൊരാവര്‍ഷത്തിന്‍-നെടുവീര്‍പ്പുതുള്ളിയില്‍ അണയാതെയെന്നഹം ചുടുകല്ലുകള്‍ക്കിടയിലെ പച്ചവിറകിന്‍ കൊള്ളിപോല്‍ കത്തിജ്വലിയ്ക്കുന്നു മരണമേ ,...