അനിയൻ
മോർഫിങ്ങ്
വനജ നേരത്തെ ഉറക്കമുണർന്നു. ഇവിടെയെത്തിയതിന് ശേഷം ഒരു രാത്രിപോലും വനജ തൃപ്‌തിയായി ഉറങ്ങിയിട്ടില്ല. ഈ മഹാനഗരവും ഉറങ്ങാറില്ല. ആലസ്യങ്ങളിൽ തല ചായ്‌ച്ച് ഉറക്കമെന്ന പേരിൽ രാത്രികളെ പുണരുന്നു എന്നു മാത്രം. ദിനങ്ങളിലെ നൈരന്തര്യങ്ങളിലേക്കുള്ള ആലസ്യമാണ്ട പ്രവാഹത്തിന്റെ തുടക്കം മാത്രമാണ് ഈ നഗരത്തിലെ പ്രഭാതങ്ങൾ. കൊതുകുവലകൊണ്ട് മൂടിയ ജനലിൽ കൂടി തെരുവുവിളക്കിലെ മഞ്ഞവെളിച്ചം ധാരാളമായി ആ കിടപ്പുമുറിയിൽ എത്തിയിരുന്നു. ആ വെളിച്ചത്തിൽ മുറിയിലെ എല്ലാ വസ്‌തുക്കളേയും വൃക്തമായിത്തന്നെ കാണാം. കിടപ്പുമുറിയില...