Home Authors Posts by അനിത ഹരിഷ്‌. കെ

അനിത ഹരിഷ്‌. കെ

0 POSTS 0 COMMENTS

സദ്ദാം ഹുസൈൻ എന്ന ഹിറ്റ്‌ലർ രണ്ടാമൻ

2006 ഡിസംബർ 30 ലോകമെമ്പാടുമുള്ള മുസ്ലീം ജനതയുടെ പുണ്യദിനങ്ങളിൽ ഒന്നായ ഈദ്‌ - ഉല്‌ അസഹയുടെ ആദ്യദിനം. ആഹ്ലാദപൂർവ്വം കൊണ്ടാടേണ്ട ആ ദിനത്തിലേക്ക്‌ ലോകം ഞെട്ടി ഉണർന്നത്‌ അത്യന്തം സംഘർഷഭരിതമായ മറ്റൊരു വാർത്തയുടെ മുഴക്കം കേട്ടാണ്‌. “മുൻ ഇറാഖ്‌ പ്രസിഡന്റ്‌ സദ്ദാം ഹുസൈൻ തൂക്കിലേറ്റപ്പെട്ടു.” നിമിഷങ്ങൾക്കകം ഇങ്ങു കേരളത്തിലെ തെരുവുകൾ പോലും പ്രതിഷേധറാലികൾ കൊണ്ട്‌ നിറഞ്ഞു. ഒരു നിമിഷം കൊണ്ട്‌ സദ്ദാം വീരനായത്‌ പോലെ. പക്ഷെ അടുക്കള ഏറെ ചിന്തിച്ചത്‌ സദ്ദാമിനെ കുറിച്ചോ അദ്ദേഹത്തെ വധിച്ച ഭരണകൂടത്തെ കുറിച്ചോ ഒ...

ഇനി അരുണ മൃത്യുവിലേക്കുണരട്ടെ……

മഹാത്മാഗാന്ധി ലോകത്തിനു മുന്നിൽ അവതരിപ്പിച്ച പ്രതിഷേധമാർഗങ്ങൾ എല്ലാത്തിന്റെയും അടിസ്‌ഥാനം ഒന്നായിരുന്നു. അഹിംസ, ഉപവാസവും, സത്യാഗ്രഹവും, നിസ്സഹകരണവും എല്ലാം അതിന്റെ ഓരോരോ ഭാവങ്ങൾ ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിനങ്ങളായി ആ വാക്കുകൾക്കു മുഖ്യധാരയിൽ വാർത്താ പ്രാധാന്യം കൈവന്നിരിക്കുന്നു. ഒരു സംസ്‌ഥാനത്തിന്‌ വേണ്ടി അവിടത്തെ രാഷ്‌ട്രീയ നേതാവ്‌ മരണം വരെ ഉപവാസം തുടങ്ങിയതും, അങ്ങ്‌ കിഴക്ക്‌ ഒരു കിരാത നിയമത്തിനെതിരായി ഒരു യുവ കവയത്രി തുടരുന്ന ഉപവാസം പത്താം വർഷത്തിലേക്ക്‌ കടന്നതും കഴിഞ്ഞ നാളുകളിൽ ഇവിടെ ഓളങ്...

നിത്യാനന്ദയും ഉണ്ണിത്താനും ടൈഗർ വൂഡ….

അടുക്കളെയെ പലരും കപട സദാചാരത്തിന്റെ വക്താവായി കുറ്റപ്പെടുത്താറുണ്ട്‌. പ്രത്യേകിച്ചും പുരോഗമനം എന്നത്‌ സദാചാരത്തിന്റെ വിപരീതമായി കരുതുന്നവർ. അങ്ങനെ കരുതുന്നവരിൽ നിന്നും അടുക്കള മുഖം മറക്കുന്നില്ല. കാരണം കപടം എന്നതിന്റെ അർത്ഥം ശരിക്കും അറിയുന്നവരാണല്ലോ അവർ. എങ്കിലും ഒന്നു പറയട്ടെ, അടുക്കള വക്താവാണ്‌, കപട സദാചാരത്തിന്റെയല്ല, സദാചാരത്തിന്റെ. കാപട്യത്തെ അടുത്തറിഞ്ഞ അവർക്ക്‌ അതിൽ നിന്നും അടുക്കളയിലേക്കുള്ള ദൂരം അറിയാനാത്തതിലുള്ള സങ്കടത്തോടെ തന്നെ ഇന്നത്തെ കഥ തുടങ്ങട്ടെ. -സ്‌നേഹിക്കുന്നത്‌ കുറ്റമ...

നിലാവേ മായുമോ…..???

“പ്രണയമെന്തെന്ന്‌ തിരിച്ചറിഞ്ഞുവെങ്കിൽ അത്‌ നീ കാരണമാണ്‌” - ഹെർമ്മൻ ഹെസ്സെ.“ പ്രണയത്തെ ആഘോഷിക്കാൻ മാത്രമായി ഒരു ദിനം കൂടി. ആഘോഷങ്ങൾ എന്നും സ്വകാര്യതയെ പൊളിച്ചെറിയുന്ന അനുഭവങ്ങളായിരുന്നു. പ്രണയവും ആഘോഷമാക്കേണ്ടതാണെന്ന്‌ ആദ്യം നമ്മോടോതിയതാരെന്നറിയില്ല. പക്ഷെ ആഘോഷങ്ങളുടെ കൂട്ടത്തിലേക്ക്‌ പറിച്ചു നടപ്പെട്ടതോടെ പ്രണയത്തിനു സ്വകാര്യതയുടെ സുഖം നഷ്‌ടപ്പെട്ടുവെന്നു പലരും അടുക്കളയോട്‌ പറയാറുണ്ട്‌. ശരിയാണ്‌. വാലന്റെൻസ്‌ ദിനത്തിലൂടെ നമ്മൾ പ്രണയത്തെ ആഘോഷിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. പ്രണയിക്കുകയല്ല...

ദുർമന്ത്രവാദിയുടെ മകൾ….

കഴിഞ്ഞ ദവിവസമാണ്‌ മകൾ ടെലിവിഷനിലെ ടെലിബ്രാന്റ്‌ ഷോയിലെ പരസ്യം കണ്ടു പുതിയോരാവശ്യം പ്രഖ്യാപിച്ചത്‌. അവൾക്കൊരു “നസര്‌ സുരക്ഷാ കവചം” വേണമത്രേ!!! ദൃഷ്‌ടി സംബന്ധിയായ എല്ലാ ദോഷങ്ങളും പരിഹരിക്കുന്ന ഈ യന്ത്രത്തിന്‌ (ഒരു മാലയും രണ്ടു വളയും ചേർന്നതാണീ യന്ത്രം) വെറും 2350&- രൂപ മാത്രം. അനുഭവസ്‌ഥരുടെ വാഴ്‌ത്തലുകൾ കണ്ടതോടെ അവളുടെ ആവേശം ഇരട്ടിയായി. അതെ, തന്റെ എല്ലാ വിധ പ്രശ്‌നങ്ങളും മറ്റുള്ളവരുടെ ദൃഷ്‌ടി തട്ടിയതിന്റെ ഫലമായിരുന്നു. അതെല്ലാം ഇതാ തീരാൻ പോകുന്നു. (പാവം അവൾക്കറിയില്ലല്ലോ പണം വാങ്ങി അഭിനയ...

സ്വയം വിൽപ്പനച്ചരക്കാകുന്നവർ……

അനുഭവമാണ്‌ ഏറ്റവും വലിയ ഗുരു. അടുക്കളയുടെ മാത്രം വാക്കുകൾ അല്ലട്ടോ. കാലങ്ങളായി പലയിടത്തും ശ്രവിച്ചു കൊണ്ടിരിക്കുന്ന ഒരു പഴമൊഴി എടുത്തെഴുതിയതാണ്‌. ശരിയാണ്‌, അനുഭവങ്ങൾ പകർന്നു തരുന്ന ആഴത്തിൽ മറ്റൊന്നിനും നമ്മെ പഠിപ്പിക്കാനാവില്ല. പക്ഷെ വളരെ ചെറിയ ഈ കാലയളവിൽ നമുക്കു നേരിടേണ്ടിവരുന്ന അനുഭവങ്ങൾ എത്രയുണ്ടാവും വളരെ തുച്ഛം. എങ്കിലും, നമ്മൾ അനുഭവിക്കാതെ പോയ അനേകം അനുഭവങ്ങളുടെ പാഠങ്ങളും നമ്മുടെ ജീവിതത്തിൽ നിഴലും നിലാവും പരത്താറില്ലേ!!! അനേകം അനുഭവസ്‌ഥരുടെ വാക്കുകളിലൂടെ ആ അനുഭവങ്ങളുടെ പാഠങ്ങൾ നമ്മിലേക്കു...

ജീവനെ ഇല്ലാതാക്കുന്ന മതങ്ങൾ…..

മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു, മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ്‌ പങ്കു വച്ചു, മനസ്സു പങ്കു വച്ചു..... അച്‌ഛനും ബാപ്പയും - വയലാർ രാമവർമ്മ വീണ്ടും ഒരു ഡിസംബർ - 6. നമ്മുടെ മനസ്സിൽ സംഭവങ്ങൾ തീയതികളുടെ രൂപത്തിൽ രേഖപ്പെടുത്താൻ തുടങ്ങിയിട്ട്‌ നാളുകൾ ഏറെ ആകുന്നു. സപ്‌തംബർ 11, നവംബർ-26...... ഭീകരതയുടെ കയ്യൊപ്പുകൾ ഹൃദയങ്ങളിൽ രേഖപ്പെടുത്തുന്നത്‌ ഇപ്പോൾ അങ്ങനെ ആണ്‌. ഓരോ ഓർമ്മകളിലും നിറയുന്നത്‌ അസുഖകരമായ നാദങ്ങൾ, സമൂഹത്തിന്റെ സ്വസ്‌ഥതയ്‌ക്ക്‌ മേൽ വീശി അടിച്ച അശാന്തിയുട...

മൃദുല വികാരങ്ങൾ കടമകളെ മറവിയിലാഴ്‌ത്തുമ്പോൾ

ഇതവസാനിപ്പിച്ചേ തീരൂ !!! എനിക്കീ ഭരണം വേണ്ട !!! ഒരു നിമിഷത്തെ സ്വസ്‌ഥത പോലും അറിഞ്ഞിട്ടു എത്രയോ കാലമായി...... എല്ലാം മറക്കാൻ ശ്രമിച്ച്‌ പുലരും വരെ എഴുത്ത്‌ മേശക്കരികിൽ ഇരുന്നാലും വാക്കുകൾ അകന്നു നില്‌ക്കുന്നു. എന്നെയിത്‌ ഭ്രാന്തു പിടിപ്പിക്കും. നിങ്ങളുടെയെല്ലാം മുന്നിൽ യാചിക്കുന്ന ഈ രാജാവിനെയോർത്തു നിങ്ങൾക്ക്‌ ലജ്ജ തോന്നുന്നില്ലേ!!!“ ഇതു പറയുമ്പോൾ ഒരു പക്ഷെ സ്വാതി തിരുനാൾ രാമവർമ്മ വിജയിക്കുകയായിരുന്നിരിക്കാം. തന്റെ പ്രേയസ്സിയെ തന്നിൽ നിന്നും അകറ്റിയരോടെല്ലാം.... തന്റെ ഭാര്യ നാരായണിയോട്‌ പോ...

അടുക്കള കഥ പറയുമ്പോൾ

“ഇതുശരത്‌കാലം, ഇലകൾ പൊഴിയുന്നു. ഭൂമിയിൽ പ്രണയം മരിച്ചു കഴിഞ്ഞു. വിഷാദഭരിതമായ മിഴിനീരുമായി കാറ്റു തേങ്ങിക്കരയുന്നു. പുതിയ ഒരു വസന്തത്തിനായി ഇനി ഒരിക്കലും എന്റെ ഹൃദയം പ്രത്യാശിക്കില്ല.” ഗ്ലൂമി സൺഡേ - റെസോ സെറസ്‌. ചീറി വരുന്ന തീവണ്ടിക്കു മുന്നിലേക്ക്‌ പെനാൽറ്റി കിക്ക്‌ തടയാൻ ഡൈവ്‌ ചെയ്യുന്ന ഗോളിയെപ്പോ​‍ാലെ ചാടുമ്പോൾ റോബർട്ട്‌ എങ്കെയുടെ മനസ്സിൽ ശൂന്യത തന്നെ ആയിരുന്നിരിക്കണം. ഒറ്റ വ്യത്യാസം മാത്രം. പുൽമൈതാനങ്ങളിലെ ശ്വാസമടക്കിപ്പിടിച്ച നിശ്ശബ്ദതക്ക്‌ പകരം ചൂളം കുത്തി വരുന്ന തീവണ്ടിയുടെ ശബ്‌...

തീർച്ചയായും വായിക്കുക