Home Authors Posts by അനിതാഹരി

അനിതാഹരി

0 POSTS 0 COMMENTS
വിദ്യാഭ്യാസംഃ മലയാളത്തിലും ഇംഗ്ലീഷിലും ബിരുദാനന്തരബിരുദം, ടി.ടി.സി, ബി.എഡ്‌ (മലയാളം), സെറ്റ്‌ (മലയാളം). ആകാശവാണി യുവസാഹിതിയിൽ വേനൽ എന്ന കവിത അവതരിപ്പിച്ചിട്ടുണ്ട്‌. ജനയുഗം വാരികയിലും കോളേജ്‌ മാഗസിനുകളിലും കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കവിയരങ്ങുകളിൽ പങ്കെടുക്കാറുണ്ട്‌. വിലാസം ശ്രീമന്ദിരം, മണ്ഡപത്തിൻവിള, പഴകുറ്റി പി.ഒ., നെടുമങ്ങാട്‌, തിരുവനന്തപുരം Address: Post Code: 695 561

പഥികൻ

പൊളളുന്ന വെയിൽ ദാഹനീർ തേടി കാലം നടത്തിച്ചൂ- മണൽച്ചൂടിൽ പൊളളലേറ്റു പാദം വിളറി വിറച്ചു, നയനങ്ങളിരുണ്ടു ഒടുവിൽ! ‘ഒരു വേള പഴക്ക- മേറിയാലോ’-സ്‌മരിച്ചു, നിരന്തരം. പക്ഷേ, ഇന്ദ്രിയങ്ങൾ ചതയുന്നു. വാനം ഉരുക്കുമുട്ടകൾ വർഷിക്കുമ്പോൾ ജീവന്റെ തുടിപ്പിന്റെ, കിതപ്പിന്റെ വില- യറിയാത്ത ഇന്നോ! കൊടുംപാപ- ത്തിൻ വിത്തുമായ്‌! കണ്ടു തളർന്നു. വരണ്ട പാദവും വറ്റിയ കണ്ണീരുമായ്‌, നിസ്സഹായയായ്‌, നിരാലംബയായ്‌, പാഴ്‌മരുഭൂവിൽ വീണു പോകുന്നു. Generated from archived content: poem_july31.ht...

തീർച്ചയായും വായിക്കുക