അനീഷ് അലോഷ്യസ് റൊസാരിയോ
വിരഹം
വളഞ്ഞ ശിഖരങ്ങളാൽ ഉയരാതെ കുളളനായ മാവിൻ ചോട്ടിനരികെ രണ്ടു കൊച്ചുറുമ്പുകൾ തണൽ തേടും സ്വകാര്യമെൻ പകൽ കാഴ്‌ചകളിലൊന്ന്. വർഷങ്ങളേറെ പിന്നിൽ ചീകി ഞാനോർത്തൂ; തൻ വട്ടിയിലൊരു നാൾ മണ്ണു പതിഞ്ഞ തൈയ്യുമായ് വന്നമ്മൂമ്മ തന്നുമ്മയും കൈ നിറയേ കാരയ്‌ക്കയും തൻ കൈയ്യാലെടുത്തു വീശുമാ ചെറു തൈ പിടിച്ചു വാങ്ങീ സ്വകാര്യ മോഹമോതീ “നീ വളരുമ്പോളിതിൻ പഴം കൂട്ടി കറി തിന്നോർക്കേണമീ മുത്തശ്ശിയേ..” കാരയ്‌ക്കയുണ്ണാനെത്തീ അനുജനുമന്നേരം പുതു വീടിൻ പിറകിൽ നന്നിലം തോണ്ടീ. പുതിയ വാസിയെ തേടിയെത്തീ കൊറ്റിയും തുമ്പിയും കുഴിയാനയും ...