അനില്‍കുമാര്‍ എ.വി.
കമ്പ്യൂട്ടറും ദൈവവും
ടൈംസ് ഓഫ് ഇന്ത്യ (2001 ജൂൺ 15)യുടെ ബിസിനസ് പേജിൽ അടുത്തിടെ ഒരു ചെറിയ വാർത്തയും ചിത്രവും ഉണ്ടായിരുന്നു. തായ്‌പേയിലെ സൈബർ കഫേകളിലൊന്നിന്റെ ചിത്രമായിരുന്നു അത്. തുടർന്ന് അടിക്കുറിപ്പെന്നപോലെ വാർത്തയും. പ്രാദേശിക സൈബർ കേന്ദ്രങ്ങളിൽ യുവജനങ്ങൾ വീഡിയോ ഗെയിമുകളുമായി മണിക്കൂറുകൾ ചെലവിടുന്നതിനെക്കുറിച്ചാണ് കുറിപ്പ്. ഇതൊരു രോഗലക്ഷണമാണെന്ന് കണ്ട അധികൃതർ 18 വയസ്സിന് താഴെയുളളവർ ഇത്തരം കഫേകളിൽ സമയം പാഴാക്കുന്നത് വിലക്കിയിരിക്കുകയാണ്. ദിവസങ്ങളോളം സ്വപ്നലോകത്തിരിക്കുന്നതിന് തടസ്സം ഉന്നയിച്ചുകൊണ്ട്...
സ്‌ത്രീജീവിതത്തിന്റെ രൂപപരിണാമം
കെ.ആർ.മല്ലിക എഴുതുമ്പോൾ വ്യവസ്ഥയുടെ ചങ്ങലക്കണ്ണികൾ പൊട്ടുന്ന ശബ്‌ദങ്ങൾ തന്നെ കേൾക്കാനാവുന്നുണ്ട്. ഈ പൊട്ടിത്തെറിയുടെ സാന്ത്വനങ്ങളാണ് ഇവിടെ സമാഹരിച്ച കഥകളിലുളളത്. ജീവിതത്തെ പൊളളിക്കാത്ത വെറും കാഴ്‌ചകളിൽനിന്ന് രൂപീകരണങ്ങളിലേക്കെത്തുന്ന വ്യായാമങ്ങളെ എല്ലിൽ കുത്തുന്ന പരിഹാസത്തോടെയാണ് ഈ എഴുത്തുകാരി പല കഥകളിലും പരിശോധിക്കുന്നത്. ‘ജാതീയം’ ഇങ്ങനെ പ്രബന്ധമാത്രസമീപനങ്ങളെ കുടഞ്ഞെറിയുകയാണ്. ‘ശരീരം, മനസ്സ്’ എന്ന സ്വപ്‌നപ്രോജ്‌ക്‌ട് തയ്യാറാക്കുന്ന സുമനയുടെ വ്യാഖ്യാനങ്ങൾ എതിരിടപ്പെടുന്നത് അങ്ങനെ...