അനില്‍ ജയചന്ദ്രന്
സഹചാരി
ഞാന്‍ സ്കൂട്ടറിന്റെ വേഗത കൂട്ടികൊണ്ടിരുന്നു, 'എത്രയും വേഗം എനിക്ക് വീട്ടില്‍ എത്തണം നാളെ ഒരുപാട് പണി ഒള്ളതാണ്… ' എന്റെ മനസ് തിരക്ക് കൂടി കൊണ്ടിരുന്നു , തിരക്കേറിയ നഗര വീഥിയിലുടെ മുമ്പോട്ടുപോകുമ്പോഴും എന്റെ മനസ് നാളെ ചെയ്തു തീര്‍ക്കുവാനുള്ള കാര്യങ്ങളെ പറ്റി ചിന്തിച്ചു കൊണ്ടിരുന്നു…. 'നാളെ കുഞ്ഞിനു മരുന്ന് വാങ്ങണം , അളിയന്റെ പെണ്ണ് കാണല്‍, അവളുടെ ചിട്ടി, അങ്ങനെ പോകുന്നു തിരക്കിന്റെ ദിനം , ആകെകൂടി നാളെ നിന്ന് തിരിയാന്‍ സമയം കിട്ടുമെന്ന് തോന്നുന്നില്ല ' ചൂടേറിയ ചിന്തകള്‍ക്കിടയില്‍ മഴ ചാറി തുടങ്ങി...