അനി ചെറായി
നന്ദി ആരോടു ഞാൻ ചൊല്ലേണ്ടു….
ഏതാനും നിമിഷങ്ങൾക്കകം നമ്മുടെ പ്രിയങ്കരനായ നേതാവ്, എ.കെ.വി മദ്യമാഫിയ ഗുണ്ടാസംഘങ്ങൾക്കെതിരെയുളള, സായാഹ്‌ന ധർണ ഉദ്‌ഘാടനം ചെയ്യുന്നതിനുവേണ്ടി ഇവിടെ എത്തിച്ചേരുന്നതാണ്. കൊടികെട്ടിയ കാറിലെ ഉച്ചഭാഷിണിയിൽനിന്നും കാതടപ്പിക്കുന്ന ശബ്‌ദംകേട്ട്, അയാൾ അസ്വസ്ഥനായി. മീറ്റിംഗിനുവരുമ്പോൾ ബന്ധപ്പെടാമെന്നും, അത്യാവശ്യ കാര്യമായതുകൊണ്ട് ചുറ്റുവട്ടത്തുതന്നെ ഉണ്ടാവണമെന്നും പറഞ്ഞതുകൊണ്ടാണ് കാത്തിരിക്കുന്നത്. ഇനിയും എത്രസമയം കാത്തിരിക്കേണ്ടിവരും. റോഡ് വക്കിൽ നിന്നും ദൂരെ മാറ്റിയിട്ടിരിക്കുന്ന, ‘ക്വാളിസ്’ ...
ആത്മബലി
കാലത്തിന്റെ തലച്ചോറ് വിറ്റ് കൊലച്ചോറുണ്ണാനായിരുന്നയാളുടെ വിധി ജാതിമത ഭേദമന്യേ വർഗവർണ വ്യത്യാസമില്ലാതെ കക്ഷി രാഷ്‌ട്രീയ ചേരി നോക്കാതെ അയാൾ എഴുതിക്കൊണ്ടേയിരുന്നു നഷ്ടപ്പെട്ടതിനെക്കുറിച്ചോ നഷ്ടപ്പെടുന്നതിനെക്കുറിച്ചോ നാളെയെക്കുറിച്ചോ അയാൾ ചിന്തിച്ചിരുന്നില്ല തളർന്നവശരായി കിടന്ന മാതാപിതാക്കളെ അയാൾ കാണുന്നുണ്ടായിരുന്നില്ല വിശന്നുകരഞ്ഞ മക്കളുടെ രോദനം അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല അരവയർ നിറക്കാൻ അരയിലെ തുണിയഴിച്ച് അവൾ പടിയിറങ്ങിപ്പോയതും അയാൾ അറിയുന്നുണ്ടായിരുന്നില്ല ഒടുവിലബോധാവസ്ഥയ്‌ക്കവസാന...
അഡ്‌മിഷൻ
എസ്.എസ്.എൽ.സി യുടെ റിസൽട്ട് അറിഞ്ഞ്, സന്തോഷവാനായി വന്ന മകൻ അച്ഛനോട് പറഞ്ഞുഃ ‘അച്ഛാ.... ഞാൻ ജയിച്ചു. മാർക്ക് കുറവാണ്. ഇനി പന്ത് അച്ഛന്റെ കോർട്ടിലാണ്.’ മകന്റെ വരവും പ്രതീക്ഷിച്ച്, ആകാംക്ഷയോടെ കാത്തിരുന്ന അയാൾ, ഫലിതരൂപേണ പറഞ്ഞ വാക്കുകൾ കേട്ട് സന്തോഷം കൊണ്ട് മതിമറന്നു. സന്തോഷത്തോടൊപ്പം തന്നെ, വാക്കുകളുടെ അർത്ഥം ഗ്രഹിച്ചപ്പോൾ, മനസ്സിൽ നീറ്റൽ കൂടി അനുഭവപ്പെടുന്നത് അയാൾ അറിഞ്ഞു. ഉയർന്ന ഗ്രേഡ് വാങ്ങി, പാസ്സായ, കൂടെ പഠിച്ച കുട്ടികൾ ഹയർസെക്കണ്ടറിയിലേക്കു പോകുമ്പോൾ മകന്റെ ഭാവി തന്റെ കൈക...