ഏഞ്ചൽല്‍ നായര്‍
സാറയും സക്കാറയും
മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കുക എന്നതൊഴിച്ചാൽ സക്കാറയിലെ പെണ്ണുങ്ങൾക്ക് പ്രത്യേകതകൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ഒരു താറാവു മുട്ടയുടെ രണ്ടിരട്ടിയോളം വരുന്ന മനുഷ്യമുട്ടക്കുമേൽ രണ്ടുമാസം. അതിനുമുമ്പ് മുട്ടയിടാൻ എട്ടുമാസം, പത്താംമാസം മുട്ടവിരിഞ്ഞ് ഒരു കുഞ്ഞ് പുറത്തുവരുമ്പോൾ സ്വർഗ്ഗീയസുഖവും പൊരുന്തൽ സമാപ്‌താഘോഷവും. കാലംപറഞ്ഞാൽ വടക്കുവളളുവനാടും തെക്കുവേണാടിനും മുമ്പ് കൊടുങ്ങല്ലൂരിൽ ചേരമാന്മാർ കുടികൊണ്ട കാലം. അറബിക്കടലിലൂടെ പായ്‌കപ്പലോടിച്ചാൽ പതിന്നാലാംപക്കം സക്കാറദ്വീപിലെത...