പി.എ.അനീഷ്
മേൽവിലാസം
കത്തിൽ നിന്നും പുസ്‌തകങ്ങളിൽ നിന്നും ചുരണ്ടിയെടുക്കുന്നു മേൽവിലാസങ്ങൾ. ഓരോന്നിലും ഓരോ മനുഷ്യനുണ്ട് അവരിലേക്ക് നീളുന്ന വഴിയുണ്ട്. അയച്ച വാക്കുകൾ അവർക്കു വായിക്കാം ചിരിക്കാം ചിന്തിക്കാം വെറുക്കാം സ്‌നേഹിക്കാം. മേൽവിലാസങ്ങളെപ്പോഴും ചിറകുവിരിച്ച് പുറപ്പെടാൻ തയ്യാറായിരിക്കുന്നു. മേൽവിലാസമെഴുതാതെ അവൻമാത്രം എനിക്ക് കത്തയക്കുന്നു. പ്രാർത്ഥനയോടെ മേൽവിലാസമെഴുതി ഞാനവന് മറുപടി അയയ്‌ക്കുന്നു. Generated from archived content: poem2_dec.html Author: aneesh_pa
വെളിച്ചം
ആരോ വിളിക്കുന്നു ദൂരെ നിന്നും കാറ്റിലൊഴുകിയെത്തുന്നു ശബ്‌ദം ആരായിരിക്കാമിരുട്ടിൽ കൂരിരുൾച്ചില്ലയ്‌ക്കിടയിലൂടെ നേർത്തു പരക്കും നിലാവെളിച്ചം. വാതിൽപ്പാളികൾ തുറന്നുമെല്ലെ ഞാൻ നിലാവിൽ തെല്ലിറങ്ങിടുന്നു. കാറ്റു തഴുകിയെന്നിന്ദ്രിയങ്ങൾ വീണതൻ തന്ത്രിയായ് മാറിടുമ്പോൾ അസ്വസ്ഥമപ്പോഴും കാറ്റിലൂടെ അതിവിദൂരമാം നേർത്തഗാനം. തേടിയിറങ്ങി നടന്നിടുമ്പോൾ കാതിലലയായണഞ്ഞിടുന്നു. മഞ്ഞു വീണാകെ നനഞ്ഞപൂവിൻ ഗന്ധമൂർന്നെത്തുന്ന കാട്ടിലൂടെ അറിയാതെയീ ഞാൻ നടന്നിടുന്നു, കാലിൽ മുൾച്ചില്ലകൾ കോറിടുന്നു. ഇല്ലറിയില്ലിരുൾച്ചില്ലിലൂടെ...