അനീഷ് മാത്യു
ചുവപ്പിന്റെ അക്കം
പഠനത്തിനു ശേഷം ജീവിതത്തിനു വേണ്ടിയുള്ള ഓട്ടം തുടങ്ങിയപ്പോള്‍ ആദ്യം കിട്ടിയ ജോലി ചായങ്ങള്‍ ഉണ്ടാക്കാനായിരുന്നു ചായങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ആശയകുഴപ്പം ഒഴിവാക്കാന്‍ നിറങ്ങള്‍ക് അക്കങ്ങള്‍ നല്‍കിയിരുന്നു വിളിപേരും ആ അക്കങ്ങള്‍ തന്നെ എല്ലാ നിറങ്ങള്‍ക്കും സ്ഥിരമായ അക്കങ്ങള്‍ ഒരിക്കല്‍ കറുപ്പിന്റെ നിറം മങ്ങിയപ്പോള്‍ സംഘ തലവന്റെ ചോദ്യം കറുപ്പ് ഏതു നിറത്തില്‍ നിന്നുമാണ് ഉണ്ടാക്കിയത് "പതിനൊന്നു പൂജ്യം ഇരുനൂറ്റി അറുപത്തി ഒന്‍പതു"ചുവന്ന നിറം അക്കത്തിലാക്കി ഞാന്‍ ഉത്തരം പറഞ്ഞു ആ അക്കം ചുവപ്പിന്റെ അല്ലെന്നും ...
ചിത
ചിരിച്ചുകൊണ്ടു ഞാൻ നടന്നടുക്കുന്നു തിളച്ചുരുകുമെൻ ചിതാഗ്നികുണ്ഡത്തിൽ സമർപ്പിതം സർവ്വമവിടെ യൊന്നുമേയില്ല സ്വന്തമാ- യിനിയുമെന്നിൽ ഞാൻ മനസ്സിൻ മോഹങ്ങൾ പടുത്തുയർത്തിയ കെടാചിതയിലായ് ഒരിക്കൽ ഞാനെന്റെ വരണ്ടഭൂമിയിൽ വിതച്ചുകൊയ്യുവാൻ പറനിറവോളം കരിഞ്ഞുപോയെന്റെ വിളകളെല്ലാമീ മനസ്സിൻ ഭൂമിയിൽ കരിഞ്ഞുസ്വപ്‌നവും കറുത്തകുതിരമേൽ കയറിവന്നതും കരിഞ്ഞപൂക്കളിൽ മണംനിറപ്പതും കിനാവുവറ്റിയ മയക്കം തന്നതും ആർ - ആരെന്നുമൊന്നുമറിവീല ആരാണു ചിന്തയിൽ ചിതലരിച്ചീടുവാൻ കൊണ്ടുവന്നീട്ടതു നിന്റെ സ്‌മരണകൾ ആരീ വഴിയമ്പലത്തിന്റെയടയാത്ത വ...