അനസ് എം. അഷറഫ്
ടൈംടേബിൾ പ്രണയം
പ്രിയേ പ്രിയേ നിന്നെയോർത്ത് വിലാപകാവ്യം പൊഴിക്കുവാനോ, ‘കൊലുസ് നിന്റെ കാലിലെങ്കിലും അതിന്റെ കൊഞ്ചലെൻ നെഞ്ചിലാണ്’ എന്ന് പ്രണയലേഖനം കുറിക്കുവാനോ വയ്യെന്റെ മോളേ! കാരണം ഞാൻ മോഡേൺയുഗത്തിലെ ഫാസ്‌റ്റ്‌ട്രാക്കിൽ ബൈക്കിൽ കറങ്ങുന്നൊരു കാമ്പസ്‌ഹീറോ ഡേറ്റിംഗിനു നമുക്കുപോകാം മാറ്റിനിയൊന്നു കാണാം ഇംഗ്ലീഷ് പടം തന്നെ വേണം സ്‌നാക്‌സും കോളയും കരുതിടേണം ടിക്കറ്റ് മുൻകൂട്ടി ബുക്കുചെയ്യാം മൊബൈൽഫോൺ പ്രത്യേകമൊന്നു വാങ്ങാം എസ്.എം.എസ് ചെയ്യാൻ മറന്നിടല്ലേ മിസ്‌കോളിൽ ക്ലാസുകൾ കട്ടുചെയ്യാം ഇനിമുതൽ ടൈറ്റ്‌ജീൻസ് ധരി...