Home Authors Posts by ആനപ്പുഴയ്‌ക്കല്‍ അനില്‍

ആനപ്പുഴയ്‌ക്കല്‍ അനില്‍

0 POSTS 0 COMMENTS

കൊതി

കാണാതിരുന്നപ്പോൾ കാണാൻ കൊതിച്ചു കാര്യം പറയുവാൻ കരളു വിറച്ചു കണ്ടു കഴിഞ്ഞപ്പോൾ കാര്യം പറഞ്ഞു കാര്യം പറഞ്ഞു പിണങ്ങിപ്പിരിഞ്ഞു കാണേണ്ട കാണേണ്ട എന്നുപറഞ്ഞു കാലം കഴിയവേ കാര്യം നിറഞ്ഞു കാണുവാൻ പറയുവാൻ വീണ്ടും കൊതിച്ചു കാണുമോ എന്തോ മനസ്സുകരഞ്ഞു. Generated from archived content: poem8-jan.html Author: anapuzhaykkal-anil

കനൽ

കനലിലൂടെ നടക്കുന്നയെന്റെയീ- കാലുകൾ വെന്ത്‌ നീറില്ലേ- യെന്ന്‌ നീ കപട ദുഃഖം പൊഴിക്കുന്നതെന്തിന്‌? കരിഞ്ഞടിയട്ടെ എന്റെ കിനാവുകൾ കനലെരിയുന്നു, എന്റെയുളളിന്റെയുളളിൽ കനൽപൊതിയുന്നുയെന്റെയീമേനിയിൽ കരിഞ്ഞടിയില്ല, കണ്ണുനിറക്കാനായ്‌ പുക പടർത്താത്ത കനലാണ്‌ ഞാൻ എന്നും Generated from archived content: poem6_apr.html Author: anapuzhaykkal-anil

തീർച്ചയായും വായിക്കുക