Home Authors Posts by ആനന്ദിരാജ്‌

ആനന്ദിരാജ്‌

Avatar
0 POSTS 0 COMMENTS

എന്റെ പുണ്യം

ആദ്യമായ്‌ ജീവാമൃതമെൻ ചൂണ്ടിലിറ്റിച്ച ധന്യതേ ആദ്യവാത്സല്യരേണുക്കൾ പുതപ്പിച്ച പുണ്യമേ തേജോമയി, നിന്റെ നാമം ദിവ്യാക്ഷരം ചേതോഹരം, നാവിലാദിമന്ത്രാക്ഷരം ചേലാർന്നെൻ കാലടി മുന്നിലേയ്‌ക്കാനയി- ച്ചാലസ്യമേലാതുയരത്തിലെത്തിച്ച സത്യമേ... സാന്ത്വനമായ്‌, നിത്യപ്രാർത്ഥനയായെന്നെ പിൻതുടർന്നെത്തുന്ന ശക്തി നീ. Generated from archived content: poem3_may15_07.html Author: ananthiraj

ഇവിടം

പ്രാതഃകാലത്തിൽ സന്ധ്യാവേളയിൽ സുഖസാന്ദ്രമംശുമാലിതൻ കരലാളനാമൃതം ധന്യം ലോലലോലമാമേതോ തൂവലിൻ സ്‌പർശംപോലെ സാന്ത്വനമേകും സ്വമാതാവിൻ തലോടൽപോൽ പരിപാവനമല്ലീയിവിടം, കുളിർതെന്നൽ ഊഞ്ഞലാടുമീ ചോട്ടിലുണരും കുളിർമയിൽ സ്വച്ഛമായിളവേല്‌ക്കാൻ, സ്വച്‌ഛന്ദം വിഹാസ്സിൽ ശുഭ്രമേഘങ്ങൾക്കൊപ്പം നീന്തുവാൻ നീരാടുവാൻ. Generated from archived content: poem1_jan14_10.html Author: ananthiraj

തീർച്ചയായും വായിക്കുക