ആനന്ദവല്ലി ചന്ദ്രന്‍
പ്രെട്ട്സല്‍
ബിനീഷിനു ഒഴിവുദിവസങ്ങള്‍ തള്ളിനീക്കാന്‍ വലിയ പാട്പെടേണ്ടി വരാറില്ല. ശനിയാഴ്ചകളില്‍
മാളില്‍ പോയി വീട്ടുസാധനങ്ങള്‍ വാങ്ങും. വലിയ വലിയ മാളുകളൊന്നും ജര്‍മ്മനിയില്‍ ഇല്ല.
എന്നാലും അത്യാവശ്യസാധനങ്ങള്‍ വാങ്ങിക്കാം. അധികം ദൂരെയല്ലാതെ തുറന്ന ഒരു സ്ഥലത്ത്
നിരത്തിവെച്ചിരിക്കുന്നേടത്തുനിന്ന് അല്പം പച്ചക്കറികളും വാങ്ങിക്കും. വീട്ടിലെത്തിയാല്‍ മകന്‍
വില്ഹെമിന്റെ കൂടെ ലഞ്ച്കഴിച്ച് സിഡി മലയാളം പാട്ടുകളുടെ അകമ്പടിയോടെ ഒന്ന് മയങ്ങും.
ഞായറാഴ്ച്ചകളില്‍ സ്കൈപ്പില്‍ വെബ്കാമിന്റെ മുമ്പില്‍ അയാളുടെ അമ്മ വന്നിരിയ്...
രണ്ടാഴ്ച്ച
ലൈഷ മുംബൈ നഗരത്തില്‍ വന്നിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. നഗരജീവിതത്തിറെ ക്ഷണികതയും, പു റംപൂച്ചും അവള്‍ക്കു പുത്തരിയല്ല. ഭാരതത്തിലെ പല നഗരങ്ങളിലുമായാണ് കുട്ടിക്കാലം കഴിച്ചുകൂട്ടിയ ത്. വിദ്യാഭ്യാസവും ഏറിയകൂറും അവിടങ്ങളിലൊക്കെതന്നെ. കല്യാണം കഴിഞ്ഞതിന്നുശേഷം അഞ്ചു വര്‍ഷം ഹൈദരബാദിലെ ഒരു ഗ്രാമത്തില്‍ താമസിച്ച അനുഭവപരിചയം കൈമുതലായുണ്ട്. മൂന്നും, ര ണ്ടും വയസ്സായ രണ്ടുകുട്ടികള്‍. ഇളയത് പെങ്കുഞ്ഞ്. കുട്ടികളെ പരിചരിയ്ക്കലും, ഗൃഹഭരണവുമായീ എന്നും വീട്ടുതടങ്കലില്‍. മുംബൈയില്‍ വന്നപ്പോള്‍ അവളില്‍ നവോന്മേഷം ...
കൂടെയിറങ്ങിവരുന്ന നോവുകള്‍
കൂടെക്കൂട്ടാന്‍ മടിച്ചിട്ടുംകൂടെയിറങ്ങിവരുന്ന നോവുകള്‍ചുറ്റും എത്രയെത്രയാണെന്നോ !ഒട്ടിയ വയറിലെ കനല്‍ശമിപ്പിയ്ക്കാനാവാതെഉരുകി നീളുന്ന നാളുകള്‍;ശൂന്യമാം നിമിഷങ്ങളെഗര്‍ഭത്തിലേറ്റി വിശപ്പകറ്റിയഒട്ടേറെ രാപ്പകലുകള്‍;നക്ഷത്രങ്ങള്‍ തെളിഞ്ഞുംമിന്നിയും ചൊരിയുന്നമോഹസര്‍പ്പങ്ങള്‍ സ്വയംമൃത്യു വരിച്ച് ചിതയില്‍വീണടിഞ്ഞ് കരിയുന്നയ്യോ ;രോഗം നക്കി നക്കി കരണ്ട്തേളുകളായി കുത്തിനോവിപ്പിച്ച്വിഷത്തുള്ളികള്‍രക്തത്തില്‍ ചിന്തുന്നുമരണത്തെയെതിരേല്‍ക്കാന്‍.പലതും ചെയ്യാമെന്നിരിക്കെവേണ്ടെന്നു വിലക്കുന്നതാരയ്യേ ? ...
ചിത്രരചന
ബാങ്കില്‍ പന്ത്രണ്ടു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രൊമോഷനോടുകൂടി അനൂജയ്ക്ക് മറ്റൊരു നഗരത്തിലേയ്ക്ക് ട്രാന്‍സ്ഫര്‍ ആയി. ബിപിന്‍ ചന്ദ്ര ചാറ്റര്‍ജിയുടെ ചിത്രരചനയ്ക്ക് ഇടിവ് സംഭവിക്കുകയായിരുന്നു . പഴയപോലെ അയാള്‍ക്ക് മികച്ച ചിത്രങ്ങള്‍ ചെയ്യാനാവുന്നില്ല. അനൂജയായിരുന്നു തന്റെ ചിത്രരചന യ്ക്ക് പ്രചോദനമായിരുന്നതെന്ന് ആദ്യമായി അയാളറിഞ്ഞു.അയാള്‍ക്ക് ചിത്രരചനയില്‍ താല്‍പര്യം കുറഞ്ഞ് കുറഞ്ഞ് വന്നു. ആകെയൊരു ഉന്മേഷക്കുറവ് . അയാളുടെ മനസ്സ് പഴയ ഓര്‍മ്മകളിലേയ്ക്ക് പോയി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്ക...
ചിക്കന് ഷോര്മ്മ
നാല് മാസമായി രാകേഷ് ഓണ് ലൈനില് വന്നിട്ട്. എന്ത് പറ്റിയെന്നറിയില്ല . ആഹാരം ഉണ്ടാക്കുകയും കഴിയ്ക്കുകയും ചെയ്യുന്നുണ്ടെന്നവന് ശ്രീമതിയ്ക്ക് വെബ്കാമിലൂടെ കാണിച്ചുകൊടുത്തതും അന്നുതന്നെ. എഞ്ചിനീയറിംഗ് കഴിഞ്ഞ് എം.എസ്സ് അമേരിയ്ക്കയില് ചെയ്യണമെന്ന ഏക മകന്റെ മോഹം സാധിച്ചു കൊടുക്കാന് നന്നേ പ്രയാസപ്പെട്ടു. 30 ലക്ഷം രൂപയ്ക്ക് തുല്യമായ ഡോളര് എങ്ങനെയെല്ലാമോ സംഘടിപ്പിച്ചു.ഹൂസ്റ്റണില് ഭക്ഷണമൊക്കെ പരുങ്ങലിലാണെന്നും പുറത്തു തീവില ആണെന്നും ശ്രീമതി കേട്ടിട്ടുണ്ട്.രാക്കേഷ് പോകുമ്പോള് പ്രഷര് കുക്കറും ഫ്രയിംഗ് പാന...
രണ്ടു കവിതകള്‍
1. ഇഷ്ടം ചെങ്കതിര്‍ രേണുക്കള്‍ മേലാകെ പൂശിയ അരുണോദയത്തെ എന്തിഷ്ടമാണെന്നോ ഇഷ്ടം ഇഷ്ടം ഏറെയിഷ്ടം. ( ചെങ്കതിര്‍ ) വനത്തിലെ ചില്ലകള്‍ തേടിപ്പറന്നിരിയ്ക്കും പച്ചവര്‍ണ്ണ തത്തമ്മയെ എന്തിഷ്ടമാണെന്നോ ഇഷ്ടം ഇഷ്ടം ഏറെയിഷ്ടം. ( ചെങ്കതിര്‍ ) പിച്ചവെച്ചുമ്മറപ്പടികള്‍ മെല്ലെയിറങ്ങിക്കയറും സായാഹ്ന കിരണത്തെഎന്തിഷ്ടമാണെന്നോ ഇഷ്ടം ഇഷ്ടം ഏറെയിഷ്ടം. ( ചെങ്കതിര്‍ ) ശീതളച്ചായയില്‍ പൂവൊളി വിതറുന്ന കൈക്കുടന്ന ചന്ദ്രികയെ എന്തിഷ്ടമാണെന്നോ ഇഷ്ടം ഇഷ്ടം ഏറെയിഷ്ടം ( ചെങ്കതിര്‍ ) ************ 2. മങ്ങി മറയാതെ നിന്നോടെനിയ്ക്ക...