ആനന്ദന് ചെറായി
എന്നിലെ നീ
വിശ്യപ്രകൃതിതൻ ചൈതന്യ സുസ്മിതം പുഷ്പിച്ചുലാവും പുലർകാല ദീപ്തി നീ ആദ്യാനുരാഗ മുകുളങ്ങൾ കൂമ്പുന്ന താമരച്ചോലതന്നിക്കിളിയാണു നീ. പ്രണയ വർണങ്ങൾ തന്നാഗ്നേയ വീണയി- ലീണം പകരും സുരശ്രുതിയാണു നീ ചെമ്മുന്തിരിച്ചാർ പകരുന്ന സന്ധ്യത- ന്നന്തഃരംഗത്തിൻ ചഷകമാകുന്നു നീ. അഞ്ജനക്കണ്ണെഴുതീടുന്ന രാവിന്റെ- യജ്ഞാത ഭാവ പ്രഹർഷമാകുന്നു നീ പൂത്തിരുവാതിരപ്പാൽ നിലാപ്പൊയ്കയിൽ നീന്തിത്തുടിക്കും മരാളികയാണു നീ. നീല ഞരമ്പുകൾ കെട്ടിപ്പുണരുന്ന വളളിക്കുടിലിന്റെയുന്മാദമാണു നീ വേഗം തപിക്കുന്ന കന്...