Home Authors Posts by ആനന്ദന്‍ ചെറായി

ആനന്ദന്‍ ചെറായി

0 POSTS 0 COMMENTS
വിലാസം കരിമ്പാടം , ചേന്ദമംഗലം പി.ഒ, എറണാകുളം. Address: Phone: 0484 519611 Post Code: 683512

കിലുക്കാംചെപ്പ്‌

തട്ടി മുട്ടി താളം കൊട്ടി പാൽപ്പല്ലും കാട്ടി പൊട്ടിപ്പൊട്ടിച്ചിരി തൂകീടും കുട്ടായിക്കുട്ടി കിട്ടിയതെന്തും കുഞ്ഞിക്കൈകൾ നീട്ടിയെടുക്കും നീ ഒട്ടിട നോക്കി മറിച്ചു തിരിച്ചു മുട്ടിക്കും വായിൽ നൊട്ടി നുണഞ്ഞതു തിന്നാൻ നോക്കീ- ട്ടൊട്ടും പറ്റാതെ മുട്ടിയൊരരിശം കാട്ടും പോലെ- യിട്ടീടും താഴെ ഒട്ടും ഞങ്ങൾ നനിച്ചീടാത്ത മട്ടിൽ പലതും നീ ഇട്ടു കിലുക്കീടുന്നൊരു കൊച്ചു കിലുക്കാം ചെപ്പല്ലോ! Generated from archived content: nurserypattu1_may30_08.html Author: anandan_cherai

അറിവ്‌

ഗുരുവിന്റെയുളളിലറിവുണ്ട്‌ ഗ്രന്ഥങ്ങളിലുമറിവുണ്ട്‌ മഴതൻ മൊഴിയിലറിവുണ്ട്‌ പുഴതന്നൊഴുക്കിലുമറിവുണ്ട്‌ കാറ്റിന്റെ ഗതിയിലറിവുണ്ട്‌ ഞാറ്റുവേലയിലുമറിവുണ്ട്‌ ഇടിമുഴക്കത്തിലറിവുണ്ട്‌ ഇടിമിന്നലിലുമറിവുണ്ട്‌ കടലിന്നടിയിലറിവുണ്ട്‌ കാടിന്നകത്തുമറിവുണ്ട്‌ മണ്ണിൽ നൂറായിരമറിവുണ്ട്‌ വിണ്ണിലും വിസ്‌മയം അറിവുണ്ട്‌ കണ്ണിന്റെ കാഴ്‌ചയിലറിവുണ്ട്‌ കാതിന്റെ കേൾവീലുമറിവുണ്ട്‌ നാക്കിന്റെ രുചിയിലറിവുണ്ട്‌ മൂക്കു മണക്കിലുമറിവുണ്ട്‌ ത്വക്കു തൊടുന്നതിലറിവുണ്ട്‌ വാക്കുകൾ തന്നിലുമറിവുണ്ട്‌ അറിവുണ്ടു വളരുക കൂട്ടുകാരേ, നെറിവുണ്ട...

കാമ്പ്‌

മധുരിക്കുന്നൊരു കമ്പ്‌ ആ കമ്പാണ്‌ കരിമ്പ്‌ കിളിർത്തിടുന്നൊരു കൂമ്പ്‌ ആ കൂമ്പാണ്‌ നാമ്പ്‌ സർക്കസ്സുകാരുട ക്യാമ്പ്‌ ആ ക്യാമ്പാണ്‌ തമ്പ്‌ പഴക്കമേറും ഇരുമ്പ്‌ ആ ഇരുമ്പാണ്‌ തുരുമ്പ്‌ കരിക്കിലുളള കഴമ്പ്‌ ആ കഴമ്പാണ്‌ കാമ്പ്‌ മനസ്സു തന്നുടെ വമ്പ്‌ ആ വമ്പാണ്‌ വീമ്പ്‌ വെടിയുക വെടിയുക വമ്പ്‌ നേടുക നേടുക കാമ്പ്‌! Generated from archived content: nursery1_june26_08.html Author: anandan_cherai

പൂമണം വീശി

കാക്ക കരഞ്ഞപ്പോൾ സൂര്യനുദിച്ചു സൂര്യനുദിച്ചപ്പോൾ നേരം വെളുത്തു നേരം വെളുത്തപ്പോൾ വെട്ടം പരന്നു വെട്ടം പരന്നപ്പോൾ കുട്ടനുണർന്നു കുട്ടനുണർന്നപ്പോൾ പൂക്കൾ ചിരിച്ചു പൂക്കൾ ചിരിച്ചപ്പോൾ പൂമ്പാറ്റ വന്നു പൂമ്പാറ്റ വന്നപ്പോൾ പൂന്തേൻ തുകർന്നു പൂന്തേൻ നുകർന്നപ്പോൾ പൂങ്കാറ്റണഞ്ഞു പൂങ്കാറ്റണഞ്ഞപ്പോൾ പൂമണം വീശി! Generated from archived content: nursery1_july5_08.html Author: anandan_cherai

ആനയും ഉറുമ്പും

പുലിയന്നൂർ കാട്ടിലെ രാജാവായിരുന്നു പുളളിപ്പുലി. പ്രജാക്ഷേമതൽപരനായ ഒരു നല്ല ഭരണാധിപൻ. വയസ്സായതോടെ പുലി ക്ഷീണിതനും ദുഃഖിതനുമായിത്തീർന്നു. എപ്പോഴാണ്‌ കാലഗതി പ്രാപിക്കുകയെന്നറിയില്ല. അതിനാൽ തന്റെ പ്രജകളെയെല്ലാം വിളിച്ചുവരുത്തി പുതിയ ഒരു രാജാവിനെ കണ്ടെത്താൻ കൽപനയായി. എല്ലാവരും കൂടി വമ്പൻ കൊമ്പനാനയെത്തന്നെ തെരഞ്ഞെടുത്തു. പുലി നാടുനീങ്ങിയതോടെ ആനയുടെ തനിനിറം വെളിവായിത്തുടങ്ങി. അഹങ്കാരവും ക്രൂരതയും അധികാര മുദ്രകളാക്കി അവൻ വാഴ്‌ച തുടങ്ങി. ആഹ്ലാദം പൂത്തുലഞ്ഞുനിന്ന സൗഭാഗ്യ നാളുകൾ കൊഴിഞ്ഞുപോയി. എങ്ങും...

മിന്നാമിന്നി

മിന്നിപ്പൊലിഞ്ഞുടൻ മിന്നി മിന്നി തെന്നി നീങ്ങീടുന്ന മിന്നാമിന്നീ വിണ്ണിൽ നിന്നെങ്ങാനും കാലുതെറ്റി വീണൊരു മാണിക്യത്താരമോ നീ? പൂനിലാവിന്റെ പൂം പൊട്ടുകൊണ്ടോ മിന്നൽക്കൊടിയുടെ മിന്നുകൊണ്ടോ പൊൻ തിരിവെട്ടം മിന്നിച്ചിടുന്ന- തെന്തു കൊണ്ടെന്തുകൊണ്ടോമനേ, നീ? പൊന്നു പുലരിയീ മണ്ണിൽ നിന്നും എന്നേക്കുമായ്‌ വിട ചൊല്ലിയാലും മിന്നിപ്പൊലിഞ്ഞുടൻ മിന്നി മിന്നി പൊൻകിനാവായെത്തുകില്ലയോ നീ? Generated from archived content: nurse6_nov20_09.html Author: anandan_cherai

മരമണ്ടൻ

മരം വെട്ടാനറിയാത്ത മരങ്ങോടനൊരു ദിനം മരത്തിന്മേൽ പിടിച്ചങ്ങു കയറിയല്ലോ മരങ്ങോടൻ മരത്തിന്റെ മാനം മുട്ടും കൊമ്പാന്നിന്മേൽ മരുങ്ങില്ലാതൊട്ടുനേരമിരുന്നുവല്ലോ മരങ്ങോടൻ മഴുകൊണ്ട്‌ മരക്കൊമ്പിൻ കടതന്നെ മുറിക്കുവാനാഞ്ഞു വെട്ടിത്തുടങ്ങിയല്ലോ മരക്കൊമ്പിൻ കടയറ്റു മരക്കൊമ്പു വേറിട്ടപ്പോൾ മരമണ്ടൻ മണ്ടേം തല്ലി ‘തിത്തോം തെയ്‌’താഴെ! Generated from archived content: nurse5_nov20_09.html Author: anandan_cherai

വഴിതടയല്‍

വഴിതടയല്‍ സമരം ആഘോഷമായിവഴി പിഴച്ചോര്‍ക്ക് ആഹ്ലാദമായിവഴിതടയല്‍ സമരം ആധിയുമായി'വഴി'യാത്രികര്‍ക്ക് ആരണ്യമായി! Generated from archived content: poem3_aug11_11.html Author: anandan_cherai

അതുകൊണ്ട്‌

വെന്തുരുകിയതുകൊണ്ട്‌ നൊന്തു കരഞ്ഞില്ല ഞാൻ തിളച്ചുമറിഞ്ഞതുകൊണ്ട്‌ പൊള്ളലറിഞ്ഞില്ല ഞാൻ ഇരുട്ട്‌ പുതച്ചതുകൊണ്ട്‌ നരകവും കണ്ടില്ല ഞാൻ! Generated from archived content: poem2_oct22_09.html Author: anandan_cherai

വിഷുക്കൈനീട്ടം

മേടമാസപ്പുലരിതൻ പടിവാതിൽ തുറന്നല്ലോ മലയാള കൃഷിവർഷ മണഞ്ഞുവല്ലോ തുംഗ ഗ്രീഷ്‌മോജ്വലമാകും തങ്കക്കിരീടവുമായി നേരെകിഴക്കങ്ങു സൂര്യനുദിച്ചുവല്ലോ സമദിന രാവുകൾ തൻ സംക്രമോഷഃ സന്ധ്യയുടെ സുമധുര മന്ദഹാസം വിരിഞ്ഞുവല്ലോ കണിക്കൊന്നയടിമുടി കനകപ്പൂങ്കുലകളാൽ കമനീയ കിങ്ങിണികളണിഞ്ഞുവല്ലോ വിഷുപ്പക്ഷി വിളിക്കുന്ന വിലോലമാം മുരളിക വിഷാദങ്ങൾക്കുളളില രാഗശ്രുതിയായല്ലോ വേനൽ മഴത്തുളളികളാം കുളിരൊളിതൂമുത്തുകൾ പതിച്ചുളളം കിളിർക്കുവാൻ കൊതിയായല്ലോ. ചുറ്റുപാടും പടക്കങ്ങൾ ആത്മഹർഷം മുഴക്കുമ്പോൾ വർഷോത്സവത്തിരുക്കൊടിയേറ്റലാ...

തീർച്ചയായും വായിക്കുക