ആനന്ദ്
നാലാമത്തെ ആണി
മറിയയുടെ മകൾ യേശുവിനെ ക്രൂശിപ്പാനായി റോമൻ നാടുവാഴി പീലാത്തോസ് തടവറനോട്ടക്കാരനെ ഏല്‌പിച്ചപ്പോൾ അവൻ രണ്ടു കാവൽക്കാരെ വിളിച്ചു നാലു നീണ്ട ആണികൾ കരുവാനെക്കൊണ്ട് ഉണ്ടാക്കിച്ചു കൊണ്ടുവരുവാനായി പറഞ്ഞയച്ചു. ഒരാളെ ക്രൂശിക്കുവാനുളള ആണികൾ ഉണ്ടാക്കുവാനായി എൺപതു കാശാണ് തടവറനിയമം അനുവദിച്ചിട്ടുണ്ടായിരുന്നത്. കാശും കൊണ്ട് പുറപ്പെട്ട കാവൽക്കാർ വഴിയിൽ കണ്ട ഒരു മദ്യശാലയിൽ കയറി. യെരുശലേമിൽ അക്കാലത്ത് ഗ്രീസിൽനിന്നു വന്ന വ്യാപാരികൾ നടത്തിയിരുന്ന മധുരവും പുളിയും കലർന്ന വീഞ്ഞിന്റെ കടകൾ ഉണ്ടായിരുന്നു. മദ്യപിക്ക...
പ്ലൂരലിസവും ലിബറലിസവും
മാർക് ട്‌വെയിനിന്റേതായ രസകരമായ ഒരു ചൊല്ലുണ്ട്. ആദാം ആപ്പിൾ തിന്നത് അതിനോടുള്ള പ്രതിപത്തികൊണ്ടല്ല (അതിന്റെ സ്വാദ് അവന് അറിയില്ലായിരുന്നുവല്ലോ), അത് വിലക്കപ്പെട്ടതായിരുന്നതുകൊണ്ടാണ്. വിലക്കപ്പെട്ടതായിരുന്നുവെങ്കിൽ അവൻ പാമ്പിനെത്തന്നെ തിന്നേനെ! ലോകത്തിലെ മൂന്ന് വലിയ മതങ്ങൾക്ക് പൊതുവായ ഉത്‌പത്തിയെക്കുറിച്ചുള്ള മിത്തിൽ അടങ്ങിയിട്ടുള്ളതും, സാധാരണ ചർച്ച ചെയ്യപ്പെടാത്തതുമായ മൂന്നു കാര്യങ്ങളാണ് സാഹിത്യകാരനായ മാർക് ട്‌വെയിൻ ഈ ചൊല്ലിൽക്കൂടി പുറത്തുകൊണ്ടുവരുന്നത്. ഒന്ന്, വിലക്കപ്പെട്ടതിനൊടുള്...