Home Authors Posts by അനഘ

അനഘ

22 POSTS 0 COMMENTS

രണ്ടു കഥകൾ

  ഇടവഴി   ഒരു യാത്ര പോകുന്നു, വഴിയറിയാതെ ആരും കൂടെയില്ലാതെ അലക്ഷ്യയമായ ഒരു യാത്ര. തിക്കിനുള്ളിൽ നിൽക്കാനോ ഇരിക്കാനോ ശ്വാസം എടുക്കാനോ പറ്റാതെ, ചോദിക്കാത്തവയ്ക്ക് മറുപടിയും, ഇല്ലാത്ത ചിരിയും കൊടുത്ത് മുന്നോട്ട് പോകുന്നു. പലവഴികളിലേക്ക് പലവർ ചികഞ്ഞിറങ്ങുന്നു. കണ്ണിൽ കണ്ട ഇരിപ്പിടത്തിലേക്ക് ഞാനൊന്ന് ആഞ്ഞു ചായുന്നു. കൈപ്പിടിയിൽ ചുരുട്ടി വച്ച എന്തെല്ലാമോ ഭദ്രമാണെന്നുറപ്പിക്കുന്നു, ആശ്വസിക്കുന്നു, ചുറ്റിനും നോക്കുന്നു. തീഷ്ണമായിത്തന്നെ ! ഒറ്റയ്ക്കല്ലേ , ആരെ വിശ്വസിക്കും? കണ്ണു ചൂണ്ടി...

നിന്റെ നാളെകൾ

  ഒരാത്മാവിന്റെ ഇന്നത്തെ നിമിഷങ്ങളും മറ്റൊരാളുടെ നാളെകളും ഒരുപോലെയെന്നു തോന്നുന്ന ഒരിടവഴിയിൽ കണ്ടു മുട്ടി നാളെക്കുള്ള നിന്റെ യാത്രയിൽ കൂട്ടിനാര്... ? എനിക്കിന്ന് മാത്രം, നാളെകളെ ഞാൻ കാത്തിരിക്കാറില്ല ! ഇന്നൊരു നാളിന് ജീവിക്കുന്നില്ലെങ്കിൽ ഇന്നായി മാറുന്ന നാളെകളിലും നീ ജീവിക്കില്ലത്രേ പുഞ്ചിരിയണിയാറുണ്ടോ, നിന്നെ കാത്തിരിക്കുന്ന നാളേക്ക് വേണ്ടിയതും ഉറങ്ങുകയാണോ ? മറ്റൊരാൾക്കായുള്ള മന്ദഹാസമെല്ലാം ഒരിക്കൽ കരകവിഞ്ഞൊഴുകിയ പുഴയിൽ ഒലിച്ചു പോയെന്ന്.. നീന്റെ മുഖംപടം അടർന്നു പോയോ....

നിങ്ങളൊരു ഹൃദയം തേടുന്നു

  നിങ്ങളൊരു ഹൃദയം തേടുന്നു, മുൻപൊന്നും കാണാത്തൊരു ലോകം തേടുന്നു, ഇടവഴികളിൽ തളഞ്ഞു പോയ കാറ്റിനോടൊ മറ്റോ വഴികൾ ആരായുന്നു കല്ലിടകളിൽ നിന്നൊലിച്ചിറങ്ങാൻ മടിക്കുന്ന പുഴമുഖത്തോട് ദൂരമെന്തെന്നും അന്വേഷിക്കുന്നു. ഓരാശ്ലേഷത്തിലൊതുങ്ങിയാൽ നിന്നെയിന്ന് പൊഴിയുടെ കരങ്ങളിലെത്തിക്കാം എന്ന് പെയ്തിറങ്ങിയ മഴയവളോട് മൊഴിയുന്നു (ഒരു ഗാഢശ്ലേഷത്തിൽ തീരാത്ത എന്തുണ്ടീ ലോകത്ത്? ഉണ്ടെങ്കിൽ തന്നെ ഞാനതിലൊന്നും വിശ്വസിക്കുന്നില്ലെന്ന്--- ആത്മഗതം) എനിക്കിവിടം വിട്ടു പോകേണ്ടെന്നും അതിനായി കാലുകൾ...

കരയകലെ…

    കടുംപച്ചക്കടൽക്കാട്ടിൽ നിന്നുയർന്ന ഒരായിരം ചുവപ്പു കിളികൾ വിരഹകാറ്റിന്റെ തോളിലിരുന്നൊരു യാത്ര നടത്തി നീണ്ട പാടത്തിനരുകിൽ കൊയ്‌തെറിഞ്ഞ നെന്മണികൾ കൊക്കിലൊതുക്കിയവർ പരന്നും, നിരന്നും പറന്നങ്ങിനെ നീങ്ങി ഭൂമിയുടെ നീലപ്പുതപ്പിൽ ഒരു കൊച്ചു തോണിയുണ്ടാക്കി അതിലൊരു മോഹത്തുഴയുമായൊരു ഒറ്റയാൻ തന്റെ കല്പനകൾക്കൊരു പൊയ്ക്കാൽ പണിയിച്ചു നൽകി. "സ്വപ്നങ്ങൾ ,എന്റെ സ്വപ്നങ്ങൾ " എന്നൊരു പേരു വിളിച്ചും, കരപറ്റി കാത്തിരുന്ന കണ്ണുകളെ മനസ്സിൽ നിറച്ചും തുഴയെറിഞ്ഞങ്ങിനെ നീങ്ങി തുടങ്ങി. ക...

ഉറുമ്പുകൾ

      മരണമെത്തുന്നു എന്നാദ്യം അറിയുന്നത് ഉറുമ്പുകളാണത്രെ അന്നുവരെ ദ്വേഷത്തിൽ നോക്കി പല്ലിറുക്കി നടന്നയാ മനുഷ്യന്റെ അവസാന മിടിപ്പ് അവർ ചുറ്റിനും കൂടിനിന്നാസ്വദിക്കുമെന്നും ഒരറിവുണ്ട് കൂട്ടത്തിൽ മുതിർന്നവൻ ഏറ്റവും ഇളയ ചോണനുറുമ്പിനോട് ഒരു രഹസ്യം പറയുകയും ചെയ്തു മനുഷ്യരുടെ ദേഹം പഞ്ചസാരയോ മറ്റോ കൊണ്ട് നിർമിച്ചതാക്കണം പളുങ്ക് കുപ്പിയിൽ കാണുന്ന വെളുത്ത കല്ലുകളുടെ മാദക ഗന്ധം മരിച്ചു തീർന്നാൽ ഈയുള്ളവർ കടംചോദിക്കുമെന്ന് കണ്ണുമിഴിച്ചു ഇക്കഥകേൾക്കുന്നതിനിടയിൽ ...

താണ ശിരസ്സ്

  തലയാട്ടലുകൾ ശീലമാക്കിയ ജീവിതങ്ങളെ കണ്ടിട്ടില്ലേ തുറന്ന മിഴികളുണ്ടായിട്ടും മറ്റാരുടെയോ പാദങ്ങളിലേക്ക് കാഴ്ചകളൊതുക്കാൻ വിധിക്കെപ്പെട്ടവർ എതിർപ്പുകളടക്കി ശ്വാസമുടക്കി എരിതീയിലമരുന്നവർ വഴിയറിയാത്ത ഉറക്കരാവുകളിൽ സ്വപ്നങ്ങൾ പോലും വഴികാട്ടിയായി എത്താത്തവർ പകൽവെളിച്ചങ്ങളെ വിറയോടെ ഓർമിക്കുന്നവർ പരുഷ ശബ്ദങ്ങളെ മൗനം കൊണ്ടുനേരിട്ടവർ എതിരുകൾക്കെങ്ങിനെ ചിറകു നൽകുമെന്നിന്നും അറിയാത്തവർ പരൽമീനുകൾ തിളങ്ങേണ്ട കറുത്ത കണ്ണുകളിൽ ഉറവ വറ്റാത്ത കണ്ണീർപ്പുഴകൾ ഒളിപ്പിച്ചവർ കദന കഥകൾക...

കവിൾപ്പാടങ്ങളിൽ

  എന്നിലെ നിഗൂഡ വികാര വിചാര വിത്തുകൾ ഇന്നും ഒരു മഴ കാത്തുറങ്ങുകയാണ്... വിണ്ണിലുയരുന്ന പീതവെളിച്ചവും , കൂടെ വരുന്നൊരാ ഭീമൻ മുഴക്കവും എന്തിന് ...ഒരു കുഞ്ഞു കാർമേഘക്കൂട്ടവും ഇന്നതിൻ ഉള്ളത്തിൽ ഉദ്‌ഘോഷ വിളംബരം നടത്താറുണ്ട് അതിന്റെ ഉള്ളറകളെ കോരിത്തരിപ്പിക്കാറുണ്ട്... അതെന്നെല്ലാം കാത്തിലെത്തുന്ന മാത്രയിൽ ഞാനൊരു മോഹ സന്ദേശം വരച്ചു നൽകാറുണ്ട് നിന്റെ നീണ്ടനിദ്രയിന്നിതാ അവസാന രാവിനെ കടന്ന പോലെ, നിന്റെ പുഞ്ചിരിയതാ അടുത്ത പ്രഭാതത്തിൻ കാണിക്കാഴ്ചയാകുന്ന പോലെ... നിലതെറ്റി വഴിതെറ്റി പര...

ഒറ്റമരങ്ങൾ

        വഴികളവസാനിക്കുന്നിടം സ്വപ്നങ്ങൾ പൂക്കുന്നു ചില്ലകളിൽ വിടർന്ന സ്വപ്നങ്ങൾ കൊഴിഞ്ഞു വീണും ചതഞ്ഞരഞ്ഞും മരിച്ചും മരിക്കാത്ത സ്വപ്നങ്ങൾ സ്വപ്നപ്പൂക്കൾ എടുത്തണിയാൻ ഒന്നിനു മീതെ മറ്റൊന്നായി കൊത്തുകല്ലുകൾ പെറുക്കി അടുക്കി പടികളാരോ ഉയർത്തുന്നു എന്നിട്ടുമുയരാത്തവ ഉയർന്നാൽ ഉറയ്ക്കാത്തവ പടികളെ നോക്കിയകലത്തു നിന്നവർ കാൽവഴുതി വീണവർ മറന്നവർ മറക്കപ്പെട്ടവർ... കാടുകൂട്ടം വളർന്നും മഞ്ഞു വീണുറഞ്ഞും കൽപ്പടവിൻ മരണം നോക്കിനിന്നവർ പൂക്കളെല്ലാം കൊ...

മൃതകൂടങ്ങൾ

പക്ഷെ ഓർക്കുക മരിക്കില്ല നീ. പടിക്കെട്ടുകൾ തട്ടിയിടിച്ച് നീ താഴോട്ട്, ഇനിയും താഴോട്ട് പതിക്കും. അസ്ഥികളിൽ തണുപ്പ് പടരുന്നത്ര വേഗം ഭയം നിന്നെ വരിഞ്ഞു മുറുക്കും. താഴോട്ട് ഏറ്റവും ഒടുവിലേക്ക് ചിതറിത്തെറിക്കുന്നതിനു മുൻപേ നീ പിടിവള്ളി തേടാം. കണ്ണുകൾ തുറന്നാൽ നിനക്കവിടെയെന്നെക്കാണാം. കരഞ്ഞു കലങ്ങി വിടർന്നു വീർത്ത കണ്ണുകളെ... നിന്നെയവ സൂക്ഷിച്ചു നോക്കും ഭയപ്പെടരുത്. ഈ ലോകത്ത് നിനക്കു മരണമില്ല. ചിരിയുടെ കിലുക്കം നീ കാതോർക്കുക. വളരെ ദൂരെ , വളരെ വളരെ ദൂരെ അവയുണ്ട്. നിന്നെ തഴുകിയകലുന്ന...

യാമിനി

    ഇരുളിൻ കമ്പളം പൊതിയുന്നു ഇടിമിന്നൽ പായുന്നു, രാത്രി മഴ തേങ്ങുന്നു തോൾ ഭാരമനങ്ങുന്നുവോ? തോണിയിൽ പൊതിക്കെട്ടിറക്കുന്നു തോണി തുഴയേറ്റു വാങ്ങുന്നു കാറ്റു തിമിർക്കുന്നു, അയാളുലയുന്നു മഴച്ചീളുകൾ കുത്തിനോവിക്കുന്നു മനം പിടയുന്നു, യാത്ര പകുതിയോടടുക്കുന്നു പൊതിക്കെട്ടനങ്ങുന്നുവോ ? ശിലയെ പുണർന്ന അവളനങ്ങുന്നുവോ ? തുഴ തെറ്റുന്നു , നില വിണ്ടുതിമിരുന്നു ഇനിയൊരു മരണമില്ലാതെയവൾ മറ്റൊരു ജന്മമില്ലാതെയയാൾ നദിയുടെ യാമങ്ങളിലേക്ക് യാത്രയാവുന്നു ആഴങ്ങളിലേക്ക് ഒരുമിച്...

തീർച്ചയായും വായിക്കുക