അനഘ
എല്ലാം തന്നെ മടുപ്പിലാണെന്ന്…
എല്ലാം തന്നെ മടുപ്പിലാണെന്ന്...
മടുപ്പിക്കലാണെന്ന്...
കണ്ണിൽ പെട്ട പുല്ലും പുഷ്പവും,
പുഴുവും തളിരും, വെയിലും മഴയും,
മണ്ണും പുഴയും, കടലും ആകാശവും,
മടുത്തു പോയെന്ന്...
ഒന്നിനുമൊരന്ത്യവുമില്ല, അന്ത്യങ്ങൾക്കടുത്ത തുടക്കവുമില്ല...
വെറുതെ ശ്വസിക്കുന്നു,
ചിരിച്ചെന്ന് തോന്നിപ്പിക്കും വിധം ചിരിക്കുന്നു
ആരും കാണാതെ കരയുന്നു
വീർപ്പുമുട്ടലുകളിൽ പിടയുന്നു
രാത്രികളൊടുങ്ങുന്നു...
(മഴ പെയ്യാറുണ്ടോ എന്തോ...
ഉരുകി തീരുകയുമാണ്...- ആത്മഗതം)
സ്നേഹിക്കപ്പെട്ടിരുന്നു എന്നത...
പ്രേമപ്പൂക്കൾ
നിൻ മൃദു സ്പർശമെൻ
നെറുകിലെത്തും വരെ
അതിദീർഘമായ് ഞാൻ മയങ്ങി
കഥയൊന്നുമറിയാതെൻ
കവിതകൾ കേട്ടു നീ
ചക്രവാളത്തിൽ കൺനട്ടിരുന്നു
ഒരു നേർത്ത പുഞ്ചിരി
മനസ്സിൽ വരച്ചിട്ടു
നിമിഷങ്ങളെണ്ണി ഞാൻ വിങ്ങി
ശാഖിയെ തണലാക്കി
പുഴയെ കരയാക്കി
യാമങ്ങളിൽ ഞാൻ മരിച്ചു
പ്രേമപ്പൂക്കൾ കിളിർത്തും
കൊഴിഞ്ഞുമെൻ
ഹൃദയമൊരു മരുഭൂമിയായി
പറയാത്ത, കേൾക്കാത്ത,
കേൾക്കാനൊരാളില്ലാത്ത
കലഹങ്ങളെ ഞാൻ
മറച്ചു
വരുമെന്ന് വാക്ക് തന്നൂ-
മടങ്ങിയ -
കാറ്റുമിന്നെന്നേ മറന്നു
കിളിയില്ല, പൂവില്ല, കായി...
ഇന്നത്തെ സത്യകഥ
വീടിനു പിന്നിൽ ഇങ്ങിനെ ഉലാത്തി കൊണ്ടിരിക്കുമ്പോൾ വഴിയുടെ ഒരരികിൽ വെള്ളപ്പൂച്ച പതുങ്ങി ഇരിക്കുന്നു. ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ട് കൂടി അതിന് അനക്കമില്ല. "ശെടാ ഇതെന്ത് കൂത്ത് " എന്നാലോചിച്ചപ്പോഴല്ലേ കക്ഷിയുടെ നോട്ടം അവിടെ ഓടിനടക്കുന്ന അണ്ണാനിലും പൂത്താങ്കീരിയിലും ആണെന്ന് തിരിഞ്ഞത്.
ആഹാ എന്നും വൈകിട്ട് മീന്റെ മണം പിടിച്ചു വന്ന് അതിന്റെ കുടലും പണ്ടവും അകത്താക്കുന്നതും പോരാ എന്റെ ഏറ്റവും പ്രിയപ്പെട്ട കലപിലകളുടെ ജീവനും കൂടി വേണോ , ശരിയാക്കി തരാം എന്ന് അപ്പോൾ തന്നെ ഉറപ...
എന്നെയൊന്ന്
തട്ടിയുണർത്താതെ,
ഒന്നുറക്കെ വിളിച്ചു നോക്കാതെ
ഞാൻ മരിച്ചെന്ന്
നിങ്ങൾ കരുതുന്നു...
എന്റെ മനോഗതങ്ങളിൽ
നിങ്ങളില്ലായെന്നും
ആത്മഗതങ്ങൾ
നിങ്ങളല്ലായെന്നും വിശ്വസിക്കുന്നു
എന്റെ ഹൃദയത്തിലെ നിങ്ങളെ
ഈ ലോകത്തിൽ നിന്നു
മറയ്ക്കാൻ
കരുണയില്ലായ്മയെ
ഞാനിന്നു കൂട്ടുപിടിക്കുന്നു
(എന്നിൽ നിന്ന് നിങ്ങളെ ഞാനിനിയെങ്ങിനെ മറയ്ക്കും, എങ്ങിനെ മറക്കും... - ആത്മവിചാരം )
തൂലികകളിൽ നിങ്ങളെ
വരിച്ചിടാതിരിക്കാൻ
മാത്രം ഞാനൊരു ക്രൂരയാകുന്നു
എങ്കിലും ചിന്തകളുടെ
തുടക്കവും ഒടുക്കവും...
എന്ന്, സഖി
ഞാൻ നിങ്ങളെ സ്നേഹിക്കാൻ ശ്രമിക്കുന്നു,
സ്വയം തീർത്തൊരു തടവറയിൽ ഇന്നെനിക്ക് ശ്വാസം മുട്ടുന്നു, പുറത്തേക്കുള്ളൊരു വഴി ഞാൻ തിരയുന്നു... നിങ്ങളിലേക്കുള്ള മിഴി ഇന്നുണരുന്നു
വഴി തെറ്റി വന്നയാ കാലൊച്ച
ഹൃദയമിടിപ്പിന് സംഗതിയാവുന്നു, തൂലികകൊണ്ടൊരു ചിത്രം വരക്കാനിന്നു ഞാൻ പാടു പെടുന്നു...
ഭാവനയിൽ തെളിയാത്ത ഒരിക്കലും കാണാത്ത നിങ്ങളുടെ പുഞ്ചിരി ഇന്നെനിക്ക് ദുഃഖം പകരുന്നു...
ക്ഷണികമായെന്നുടെ ചിരിയും കരച്ചിലും മൗനത്തിൽ മരിക്കുന്നു...
ഊർന്നിറങ്ങിയ കണ്ണീർ തുള്ളികൾ എന്നെ കണക്കറ്റ...
ദുർമന്ത്രവാദിനിയുടെ മരണം
താഴെ വലിച്ചുരഞ്ഞു നീങ്ങുന്ന കറുത്ത നീണ്ട പാമ്പുകളെ ഓർമിപ്പിക്കത്തക്കവണ്ണം മുടിയുള്ള , മുടന്തുള്ള,
കാലിൽ ചങ്ങല കെട്ടിയ, നാവിൽ നിന്ന് തീ തുപ്പുന്ന ദുർമന്ത്രവാദിനിയുണ്ടായിരുന്നെന്ന്...
അവളുടെ വലതു മുഷ്ടി ചുരുട്ടിയ നിലയിലും. അതിനുള്ളിൽ ചെഞ്ചോര ചുവപ്പിൻ ചാരമായിരുന്നത്രെ !
ഒരാത്മാവിന്റെ ഉടലുറങ്ങിയ ഇടം...
ഒരു കടൽകൊള്ളക്കാരന്റെ പ്രിയതമയുടെ ഓർമച്ചാരം...
നിന്റെ മരണമോ...
അതടുത്ത ചോദ്യം ....
ഉത്തരമിങ്ങിനെ
ഹൃദയത്തിൽ ഒരു ഭിത്തിക്കു താഴെ വലിച്ചു കെട്ടിയ ഞരമ്പിനു കീഴെ ഒരു വിത്തു മുളച്ചു....
വിട
അവളുടെഅന്ത്യയാത്ര വിചാരിച്ചതിനെക്കാൾ ഇരുണ്ടതായിരുന്നു. ഏപ്രിൽ മാസത്തിലെ നെഞ്ചാളുന്ന വെയിലിനെ മറയ്ക്കാൻ എവിടെ നിന്നോ പറന്നു കൂടിയ മഴമേഘങ്ങൾ വീടിനു മുകളിൽ പന്തലൊരിക്കിയിരുന്നു. വിതുമ്പി നിൽക്കുന്ന പന്തൽ.(പെയ്യാതിരിക്കട്ടെ, മഴയിൽ ജീവിച്ചവൾ മഴയിൽ മരിക്കാതിരിക്കട്ടെ - വിരഹാത്മഗതം )
എന്റെ കണ്ണു നനഞ്ഞതില്ല. ജീവനോടെ ഞാനവളെ കണ്ടിട്ടില്ല, കണ്ടിട്ടു തന്നെയില്ല. അറിഞ്ഞപ്പോൾ വരണമെന്ന് തോന്നി, അത്ര മാത്രം.
എന്നെയൊരിക്കൽ കാണണമെന്നും പിരിയൻ ഗോവണിയുള്ള കോഫി ഷോപ്പിൽ ഇരുന്ന് വാതോരാതെ മിണ്ടണമെന്നും ഒര...
മൂർധാവിൽ
എനിക്ക് പൊള്ളുന്നു,
തൊണ്ട വരളുന്നു,
ഉടലുരുകുന്നു...
ദേഹത്തു തട്ടുന്ന കാറ്റിന്റെ ഓരോ ഇതളുംഎന്നിൽ
ചോരക്കീറുണ്ടാക്കുന്നു.
ഇനിയൊരു വർഷക്കാലം എനിക്ക് കാണണ്ട,
ഇക്കാണുന്ന പുഴയും മണ്ണും മഴയും പുൽക്കൊടിയും വെയിലും നനവും മരങ്ങളും കിളികളും കൂടുമെല്ലാം ഇനിയെന്റെ കണ്ണിലുടക്കേണ്ട.
വേദനകൾ വേണ്ട, എനിക്ക് സന്തോഷിക്കണ്ട
ശൂന്യതകൾ വേണ്ട,
ആരവങ്ങൾ വേണ്ട
വികാരത്തള്ളിച്ചകളിൽ
എന്റെ ഹൃദയം തകരേണ്ട
(ഹൃദയം തന്നെ എനിക്ക് വേണ്ട - ആത്മഗതം )
എനിക്കായുള്ള എന്റെ പ്രണയങ്ങളെ ഇനിയെനിക്ക...
നീല മരം
ഭൂമിയും ആകാശവും ഒരു പോലെ ചുവപ്പു പടരുമ്പോൾ തെളിഞ്ഞു വരുന്ന ഒരു മരമുണ്ട്
നീല ഇലകളാൽ നിറഞ്ഞ, ഒരു തുണ്ട് പൂമൊട്ടു വിടരാത്ത, കടുത്ത കാപ്പി നിറമുള്ള വേരോടു കൂടിയ ഒരു മരം...
അതിന്റെ കീഴിൽ സൂക്ഷിച്ചു നോക്കിയാൽ
മണ്ണിനും വേരിനുമിടയിലൊരു പോതു കാണാം,
നീയതോർത്തു വെയ്ക്കണം...
കാതുകളൊഴികെ മറ്റെല്ലാം മരിച്ചുറഞ്ഞു
പോകുമ്പോൾ ഒരു ചുരുളാക്കിയെന്നെ മടക്കണം, വേരുകൾക്കിടയിൽ തിരുകണം,
പിന്നെയെനിക്കു മരണമില്ലല്ലോ...
കണ്ണിമയ്ക്കുന്നതിനു മുൻപേ അന്തർധാനം ചെയ്യുന്നയാ നീല മരത്തിന്റെ കാലിൽ തൂങ്ങി...
ഹൃദയ വിചാരങ്ങൾ
ഞാനറിയാതെ , അവളറിയാതെ
ഞാനവളെ കാത്തിരുന്നു
അരനാഴിക നേരം കൂടി
ഉടലിനു കൂട്ടായി നിൽക്കാൻ
പുറപ്പെട്ടു തുടങ്ങിയ
എന്റെയാത്മാവിനോട്
ഞാനന്ന് കെഞ്ചി
നടന്നു തുടങ്ങിയാൽ,
അകന്നു തുടങ്ങിയാൽ
പിന്നിലേക്കു കാലടികൾ നീങ്ങിത്തുടങ്ങിയാൽ
ഞാനത് സഹിക്കില്ലെന്നും
പറഞ്ഞു നോക്കി
ഈ മരച്ചുവട്ടിൽ നീയെത്ര
കാത്തിരുന്നു,
ഇനിയൊരു വൈകിക്കൽ സാധ്യമല്ല
ഇനിയതില്ല
ഇരുണ്ടുറങ്ങിയ എന്റെ
ഹൃദയമുറികളിലെവിടെയോ ഒരു തിരിവെളിച്ചമുണരാൻ എത്ര യുഗങ്ങളെടുത്തു
ആ കുഞ്ഞുവെട്ടം ഈ ലോകം കാണുന്നതിന് മുൻപേ അണക്കാൻ ഉള്...