എ.എന്. ശോഭ
വിൽപനക്കാരൻ
-ഒന്ന്- ഓരോരുത്തരായി കടയിലേക്ക് കയറി.. കാഷ് കണ്ടറിനരികിൽ വെച്ച വിളക്കിനു മുന്നിൽ തലകുനിച്ചു... പിന്നെ തിരക്കു തുടങ്ങിയില്ലെങ്കിലും സ്വസ്ഥാനങ്ങളിലെത്തി.. ഇത്രയും നേരത്തെ ആരും വരില്ലെന്നറിയാം... എങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടാവും.. സ്ഥാനം മാറിയിരിക്കുന്നതിനെ കണ്ടുപിടിച്ച് യഥാസ്ഥാനത്തെത്തിക്കൽ തന്നെ പ്രധാനം.. അല്ലെങ്കിൽ ആവശ്യക്കാർ വന്നു ചോദിക്കുമ്പോൾ എടുത്തുകൊടുക്കാൻ കഷ്ടപ്പെടും ... അവർ തലേന്നാൾ പൂർണ്ണമായില്ലെന്ന് തോന്നിയ തങ്ങളുടെ ജോലികളിലേക്ക് തിരിഞ്ഞു.. ഇന്ന് പുതിയ പിള്ളേർ വരും ...