എ.എന്‍ രവീന്ദ്രദാസ്
ക്രിക്കറ്റിന്റെ രണ്ടു ഗോപുരങ്ങള്‍
ആധുനിക ക്രിക്കറ്റിന്റെ അള്‍ത്താരയില്‍ രാഹുല്‍ ദ്രാവിഡിനേക്കാള്‍ വാഴ്ത്തപ്പെട്ടവര്‍ പലരുണ്ട്. പക്ഷെ, സ്ഥിരതയും സമചിത്തതയും സമര്‍പ്പണവും സാങ്കേതികത്തികവും ശൈലീഭദ്രതയും ക്ലാസ്സിക് ഷോട്ടുകളിലുള്ള ആധികാരികതയും കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വസന്തകാലത്ത് വിടര്‍ന്ന അതിസുന്ദരപുഷ്പങ്ങളിലൊന്നായ രാഹുല്‍ ശരത്ത് ദ്രാവിഡ് എന്ന ‘’ വിശ്വസ്ത മതില്‍’‘ വേറിട്ടു നില്‍ക്കുന്നു. ആരാധകരുടെയും ക്രിക്കറ്റ് മേലാളന്മാരുടേയും തണലില്ലാതെ ഒന്നര പതിറ്റാണ്ടുകളോളം തീയും വെയിലുമേറ്റ് വിശ്വക്രിക്കറ്റില്‍ സുഗന്ധം പരത്തിയ ദ്ര...