ശിവദാസ്. എ.എം.
ചില ഭക്ഷണകുറിപ്പുകൾ
1. തകരയില തോരൻ ഃ തകരയുടെ കൂമ്പില വെളളത്തിൽ ഇട്ട് അരമണിക്കൂർ തിളപ്പിക്കുക. അതിനുശേഷം വാങ്ങിവെളളം ഊറ്റിക്കളയുക. തകരയില അരിഞ്ഞ് പാകത്തിന് തോരന് വേണ്ട സാധനങ്ങൾ ചേർത്ത് വയ്‌ക്കുക. 2. ചേമ്പ് അസ്‌ത്രം ഃ നാടൻ ചേമ്പ് 250, മുളക് 2 സ്‌പൂൺ, മഞ്ഞൾപൊടി - 1&4 സ്‌പൂൺ, ഉപ്പ് പാകത്തിന്. ചേമ്പ് വട്ടത്തിൽ രണ്ടായി മുറിച്ച് ഉപ്പും മുളകും മഞ്ഞളും ചേർത്ത് വേവിക്കുക. ചേമ്പ് വെന്തുടഞ്ഞുപോകരുത്. വെന്തതിനുശേഷം പാകത്തിന് ഉപ്പും വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഉപയോഗിക്കുക. 3...