അമൃത.ബി
പത്മിനി
ഞാൻ കഥകളെ പ്രണയിക്കുന്നു. അതോ കഥകൾ എന്നെ പ്രണയിക്കുകയാണോ? ഇവിടെ ആര് ആരെ പ്രണയിക്കുന്നു എന്നതിലല്ല പ്രസക്തി, മറിച്ച് ഒരാൾ മറ്റൊരാളുടെ തീവ്ര പ്രണയത്തിന് അടിപ്പെട്ടിരിക്കുന്നു എന്നതിലാണ്. എന്റെ പ്രണയം ആരംഭിച്ചത് മുതൽ ഞാൻ നാലപ്പാട്ടെ മാധവിക്കുട്ടിയായി, ഖസാക്കിലെ മൈമുനയായി, ബേപ്പൂരെ <!--more-->പാത്തുമ്മയായി അങ്ങനെയങ്ങനെ എന്റെയുള്ളിലെ ഒരിക്കലും കെടാത്ത വിളക്കിനു മുൻപിൽ ആടിത്തിമിർക്കുകയാണ്.
അഞ്ചു പെൺമക്കൾക്ക് ശേഷം നേർച്ചക്കും കാഴ്ച്ചക്കുമൊടുവിൽ അച്ഛനുമമ്മക്കും ഒരാൺതരി കൂട...