അമൃത
രാജൻകൈലാസ് രചിച്ച ബുൾഡോസറുകളുടെ വഴി
വർത്തമാനകാലത്തിന്റെ വേനലും വറുതിയും കത്തിനിൽക്കുന്നവയാണ് രാജൻകൈലാസിന്റെ കവിതകളിലേറെയും. പൂർവ്വഗാമികളുടെ വഴിയേ നമ്രശീർഷനായി നടക്കാതെ, സ്വന്തമായി വഴിവെട്ടി മുന്നേറുന്നവനാണ് ഈ കവി എന്ന് ഈ രണ്ടാമത്തെ കവിതാസമാഹാരം സാക്ഷ്യപ്പെടുത്തുന്നു. താളത്തിലെഴുതുമ്പോഴും ഗദ്യത്തിലെഴുതുമ്പോഴും ജീവിതത്തെ ആക്രമിച്ചു തളർത്തുന്ന, പ്രകാശനാളങ്ങളണച്ച് ഇരുട്ടിലാഴ്‌ത്തുന്ന പ്രതികൂലഭാവങ്ങളോടുളള പ്രതിഷേധവും പ്രതിരോധവും ഈ കവിതകളുടെ ആത്മഭാവമായി ജ്വലിച്ചു നിൽക്കുന്നു. പ്രസാഃ ഫേബിയൻ. വിലഃ 40 രൂപ. ...

മൗനം
മഹാസങ്കടങ്ങളുടെ ഉഷ്‌ണപ്രവാഹങ്ങൾക്കുമേൽ കടൽ ശാന്തമാണ്. സായന്തനത്തിന്റെ ധ്യാനസാന്ദ്രിമയിൽ തിരകൾ നിശ്ശബ്‌ദരാണ്. മൗനത്തിന്റെ ശിലാസഞ്ചയങ്ങൾക്കുളളിൽ ക്ഷോഭങ്ങൾ തിളയ്‌ക്കുന്നുണ്ടാവാം ഒരു നേർത്ത കാറ്റുപോലും വീശുന്നില്ലെങ്കിലും പ്രചണ്ഡത കയർക്കുകയാവാം വാക്കുകൾ പൊരുളുകളായ് താളിലുതിരുന്നില്ലെങ്കിലും, നാദബ്രഹ്‌മം ഹൃദയപത്മത്തിൽ കൺവിടർത്തുകയാവാം ആകാശങ്ങളിൽ വീണ്ടും മഴക്കാറുകൾ കൂടുകൂട്ടാൻ തുടങ്ങുമ്പോൾ, കലാപവും ഹിംസയും വിപണനോന്മാദവും ചോരക്കൊതിയും കൊഴുക്കുമ്പോൾ ജീവന്റെ സ്രോതസ്സുകളന്യാധീനപ്പെടുമ്പോൾ നിലയില്ലാക്കട...