അമ്മൂട്ടി
മിനുമോളുടെ അമ്മ ഗായത്രി
ഞാന്‍ മിനുമോളുടെ അമ്മ..ഗായത്രി.പത്ത് വയസുള്ള എന്റെ മോള് പഠിക്കുന്നത് അഞ്ചാം ക്ലാസ്സില്‍.പഠനത്തില്‍ മാത്രമല്ല കേട്ടോ..അവള് പാട്ടിലും ഡാന്‍സിലും മറ്റെല്ലാത്തിലും മിടുക്കി തന്നെ.മോള്ക്കിപ്പോ, കുറച്ച് ദിവസമായി നല്ല സുഖമില്ലായിരുന്നു..കണ്ടില്ലേ കിടക്കുന്നത്..വാടിയ പൂവ് പോലെ.അവളുറങ്ങട്ടെ..ഞാന്‍ ഒന്ന് പുതപ്പിച്ച് കിടത്തിയിട്ട് വരാം.. പുറത്ത് മഴ പെയ്യുന്നുണ്ട്.മഴത്തുള്ളി എന്ന് പേരുള്ള എന്റെ വീടിനെ വാരിപുണര്‍ന്നു പെയ്യുന്ന മഴ..മഴയുള്ള ദിവസങ്ങളില്‍ സാധാരണ മോള് വേഗം പഠനംഅവസാനിപ്പിക്കാറാന് പതിവ്..എന്റെ ...