അമ്മു എസ് പിള്ള
ഭ്രൂണവിലാപം
ചൊല്ലുക നിങ്ങളെന്നോടു ചൊല്ലുകഎന്തിനെന്നെ വധിച്ചെന്നു ചൊല്ലുകഎന്താണ് ഞാന്‍ ചെയ്ത തെറ്റുകുറ്റംനിങ്ങള്‍ തന്‍ കുഞ്ഞായി പിറന്നതോ? ഞാനും നിങ്ങള്‍ തന്‍ രക്തമല്ലേ?ഞാനും നിങ്ങള്‍തന്‍ പുത്രിയല്ലേ?എന്തിനെന്നെ സൃഷ്ടിച്ചു നിങ്ങള്‍നര്‍ദയമിങ്ങനെ കൊല്ലുവാനോ? ഗര്‍ഭാശത്തിന്റെ ചുവരിനുള്ളില്‍മാതാപിതാക്കളെ കനവ് കണ്ടഎനിക്കാദ്യമായ് നല്‍കിയ സമ്മാനംഅതുദയനീയം അതിദുഃഖകരം കരയില്ല ഞാനിനി കരയില്ലൊരിക്കലുംഎന്നെ വേണ്ടാത്ത ബന്ധുക്കളെച്ചൊല്ലിപെണ്ണായ് പിറന്നതാണോയെന്‍ കുറ്റംഇത് ജന്മപാപമോ മുന്‍ജന്മ ശാപമോ? ...