Home Authors Posts by അമ്മിണി സോമന്‍ പനയം

അമ്മിണി സോമന്‍ പനയം

0 POSTS 0 COMMENTS

കവിത

“കവിത” -യെന്നാൽ പൊന്നിൻ തകരയല്ല ഇന്നലെപെയ്‌തമഴയ്‌ക്കുകിളിത്തുട- നിന്നു കരിയേണ്ട തൃണവുമല്ല! “സത്യ-ശിവ--സുന്ദര”ങ്ങൾസമം ചേർത്തു പ്രതിഭയാം ചിപ്പിയിൽ കവിചമയ്‌ക്കും മുത്താണു! മുന്തിരിസത്താണു! തീർത്ഥമാം! കൂരിരുൾ നീക്കേണ്ട- ജ്യോതിസ്സുമാം!! Generated from archived content: poem3_jan29_07.html Author: ammini_soman_panayam

രാഷ്‌ട്രശില്പി

നാട്ടിൽക്കാണും മന്ത്രി, കളക്ടർ- ഡോക്ടർ, പൈലറ്റിവരെ വാർക്കും ‘രാഷ്‌ട്രം’ തന്നെ പുതുക്കിപ്പണിയും ശില്പികളത്രേയാചാര്യന്മാർ എഞ്ചിനീയർ, കവി, ശ്രേഷ്‌ഠമനുഷ്യർ ഏവരുമറിയും സിനിമാതാരം ശാസ്‌ത്രജ്ഞർ, ബഹുമുഖരാം പ്രതിഭകൾ എല്ലാം അദ്ധ്യാപകരുടെ സൃഷ്ടി. Generated from archived content: poem13_apr10_07.html Author: ammini_soman_panayam

രാഷ്‌ട്രശില്പി

നാട്ടിൽക്കാണും മന്ത്രി, കളക്ടർ- ഡോക്ടർ, പൈലറ്റിവരെ വാർക്കും ‘രാഷ്‌ട്രം’ തന്നെ പുതുക്കിപ്പണിയും ശില്പികളത്രേയാചാര്യന്മാർ എഞ്ചിനീയർ, കവി, ശ്രേഷ്‌ഠമനുഷ്യർ ഏവരുമറിയും സിനിമാതാരം ശാസ്‌ത്രജ്ഞർ, ബഹുമുഖരാം പ്രതിഭകൾ എല്ലാം അദ്ധ്യാപകരുടെ സൃഷ്ടി. Generated from archived content: poem12_apr10_07.html Author: ammini_soman_panayam

വയറുകടി എന്ന അസുഖം മാറാൻ

1. ഉലുവ നന്നായി വറുത്ത്‌ പൊടിച്ച്‌ ഒരു കരണ്ടി ചെറുതേനിൽ കുഴച്ചു ചേർത്ത്‌ വെറും വയറ്റിൽ സേവിക്കുക. രാത്രിയിലും കഴിക്കാം. (മൂന്നു ദിവസം ചെയ്യണം) 2. അഞ്ചുതണ്ട്‌ കറിവേപ്പില പറിച്ചെടുത്തു കഴുകി നന്നായി അരകല്ലിൽ അരച്ചെടുത്ത്‌ നാടൻ മുട്ടയുമായി ചേർത്തിളക്കി മുട്ടയപ്പം (ഓംലറ്റ്‌) ഉണ്ടാക്കി കഴിക്കുക. ദിവസം രണ്ടുനേരം ചെയ്‌താൽ രോഗം കുറയും. 3. ഏഴു തളിർത്ത പറങ്കിമാവില (കശുവണ്ടിയുടെ) തൈരിൽ അരച്ച്‌ ചേർത്ത്‌ സേവിക്കുക. 4. മാതളത്തോട്‌ കഷായം വെച്ച്‌ തേൻ ചേർത്ത്‌ മൂന്നുനേരം കഴിക്കുക. രോഗം ശമിക്കും. ...

ഭാവാബ്‌ധി

‘നിറയും വിഷാദത്തിൽ തീക്കട്ടയോ മർത്ത്യജന്മം നിതാന്തതപമോ? മോഹങ്ങളും, മോഹഭംഗങ്ങളുമാർന്ന മേരുമോ! ആഴക്കടലോ? ജന്മാന്തരങ്ങൾതൻ പുണ്യമോ പാപ- ച്ചുമടോ, കുതികാലുവെട്ടോ? സ്‌നേഹത്തിൻ ശൂന്യതമാത്രം വിളയും മരീചികതാനീ’ഭവാബ്‌ധി‘!’ Generated from archived content: poem2_oct22_08.html Author: ammini_soman_panayam

അമ്മയും ഞാനും

ഈശ്വരനേക്കാൾ ഞാൻ പൂജിക്കും കാണപ്പെട്ടൊരു ദൈവം തായ്‌! അവരുടെ വാക്കും, നോക്കും, മുടിയും നിറവും, രൂപവുമാണെന്റെ. ഏഴാം ക്ലാസ്സേ പഠിപ്പുള്ളെന്നാൽ എന്തൊരറിവു നിറഞ്ഞ മനം! എപ്പോഴുമുണ്ടാച്ചുണ്ടിൽ ശ്ലോകം കവിതകൾ, തത്ത്വാദർശങ്ങൾ. ഏഴകൾ, മിണ്ടാപ്രാണികളോടും ദയയും, സ്‌നേഹവുമാണുള്ളിൽ വലതു കരത്താൽ പരോപകാരം ഇടതു കരത്താൽ പരോപകാരം ഇടതു കൈ കൂടറിയാതെ! മനസ്സിൽ പച്ചപിടിച്ചറിയാതെ! മാതാവിന്റെ പല ഗുണവും മലർപോൽ മൃദുലതയുൾക്കൊള്ളാനും മകളെ ജനനി പഠിപ്പിച്ചു. അമ്മയിൽ മേവിയ കലയും, കവിതയും സമ്മേളിച്ചെൻ ജീവനിലും ...

തീർച്ചയായും വായിക്കുക