Home Authors Posts by അംബികാസുതന്‍ മാങ്ങാട്‌

അംബികാസുതന്‍ മാങ്ങാട്‌

3 POSTS 0 COMMENTS

എന്നെ ഒന്നു പീഡിപ്പിക്കു

അമ്മ പ്രവേശിച്ചപ്പോള്‍‍ ടി വി ഓഫ് ചെയ്ത് മകള്‍ പറഞ്ഞു. '' അമ്മേ അച്ഛനിന്നെന്നെ മൂന്നു പ്രാവശ്യം പീഡിപ്പിച്ചു '' വാനിറ്റിബാഗ് കസേരയിലേക്കെറിഞ്ഞ് അമ്മ സുകന്യയുടെ കവിള്‍ തലോടി. '' അച്ഛനെന്തു ചെയ്തു?'' '' മൂന്നു പ്രാവശ്യം കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. ചേട്ടനും ഒരു പ്രാവശ്യം പീഡിപ്പിച്ചു '' അടുക്കളയിലേക്കു കുതിക്കുന്ന അമ്മയോട് മകള്‍ പരിഭവിച്ചു. '' അമ്മയെന്താ എന്നെ പീഡിപ്പിക്കാത്തെ''? കടപ്പാട് - ഇന്ന് മാസിക

കുടിവെളളം

മാന്യമഹാജനങ്ങളേ, നിങ്ങളെന്നെ എം.പിയാക്കിയാൽ കേന്ദ്രത്തിൽ നിന്ന്‌ ഞാൻ പത്തു പുഴ വാങ്ങിച്ചുതരും. ഭാരതപ്പുഴയുടെ വീതികൂട്ടി കപ്പലോടിക്കും. നൈൽനദിയെ കേരളത്തിലേയ്‌ക്ക്‌ നീട്ടും. കാലവർഷം കൊല്ലത്തിൽ ചുരുങ്ങിയത്‌ രണ്ടു തവണയാക്കും. വേനൽമഴ നിർബന്ധമാക്കും. ആത്മഹത്യ ചെയ്യുന്ന കർഷകരുടെ പേരിൽ ധീരതയ്‌ക്കുളള അവാർഡുകൾ ഏർപ്പെടുത്തും. Generated from archived content: essay1_may.html Author: ambikasuthan_mangad

കാലം നിശ്ചലമായി

ഭൂമിയിലെ ഏറ്റവും നല്ല ജോലി അധ്യാപനമാണെന്നു ഞാൻ വിശ്വസിക്കുന്നു. അത്‌ കോളജ്‌ തലത്തിലാണെങ്കിൽ കേമമായി. വിഷയം മലയാള സാഹിത്യമാണെങ്കിലോ? പറയാനുമില്ല. കൊല്ലത്തിൽ പുതിയ പുതിയ മുഖങ്ങൾ, പുതിയ പുസ്തകങ്ങൾ. നമുക്ക്‌ പ്രായമാകുന്നത്‌ അറിയുകയേ ഇല്ല. പാഠപുസ്തകത്തിന്റെ ഇത്തിരിവട്ടത്തിൽ നിന്ന്‌ ജീവിതത്തിന്റെ വലിയ സിലബസിലേയ്‌ക്ക്‌ കുട്ടികളെ നയിക്കാനുള്ള അവസരങ്ങൾ യഥേഷ്ടം. മനസ്സിൽ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും വിത്തുകളിടാം. സർഗ്ഗാത്മക ഭാവനകളെ കണ്ടെത്തുകയും നിരന്തരം പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യാം. തിരിഞ്ഞുനോക്...

തീർച്ചയായും വായിക്കുക