അമ്പഴക്കാട്ട് ശങ്കരന്‍
ജലനാണയങ്ങൾ
ഇന്ന് കാർമന്റെ പിറന്നാളാണ്. മാളുവിന്റെ പഴയ ഡേകെയർ കൂട്ടുകാരി. നാട്ടിൽ പോയി വന്നിട്ട് മാസങ്ങളയെങ്കിലും അവരുടെ വീട്ടിൽ ഇതുവരെ പോയില്ല. പോകണമെന്ന് പറയുമ്പോഴൊക്കെ ലക്ഷ്മി തടയും. “വിളിച്ചില്ലെങ്കിലും ഒന്നു പോയിവരുന്നതാണ് മര്യാദ” ലക്ഷ്മിയോട് പറഞ്ഞു. “അവർ വിളിച്ചു കാണും. ആ ടേപ്പ് ഒന്ന് തിരിച്ചിടാൻ പറഞ്ഞിട്ട് എത്ര നാളായി” നിനക്കത് ചെയ്തുകൂടെ എന്ന് ചോദിക്കുന്നതിന് മുമ്പേ രണ്ടു വട്ടം ആലോചിക്കുന്നത് നല്ലതാണ്. സ്വൈരവും സുസ്ഥിരവുമായ വിവാഹബന്ധത്തിന് ഓർക്കേണ്ട ചില സംഗതികളുണ്ട.് അതൊന്നും മ...
നീലിമ
നീലിമ നഗരത്തിൽ അറിയപ്പെടുന്നവളാണ്. വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. അവളുടെ വലിയ വീടിന്റെ ഗെയ്‌റ്റിനരികെ മതിലിന്മേൽ ചെമ്പുതകിടിൽ അവളുടെ പേര് എഴുതിവെച്ചിരിക്കുന്നു. വലിയ വീടാണെന്ന് എഴുതിയിരുന്നുവെങ്കിലും ഇത്ര പ്രതീക്ഷിച്ചിരുന്നില്ല. ടാറിട്ട റോഡിൽനിന്നും സിമന്റ് ചെയ്‌ത മുറ്റത്തേക്ക് കയറാം. ശ്രദ്ധയോടെ പരിചരിക്കുന്ന വലിയ മുറ്റം. പൂന്തോട്ടത്തിൽ വിവിധ തരം പൂക്കൾ. പനിനീരും സൂര്യകാന്തിയും തിരിച്ചറിഞ്ഞു. മുക്കൂറ്റിയും തുമ്പയും ചെമ്പരത്തിയും കണ്ട് ശീലിച്ച കണ്ണുകൾക്ക് മറ്റുളളവ തിരിച്ചറ...