Home Authors Posts by എ.എം.മുഹമ്മദ്‌

എ.എം.മുഹമ്മദ്‌

0 POSTS 0 COMMENTS
കൊല്ലം ജില്ലയിൽ ഓച്ചിറയിലുളള മഠത്തിക്കാരാണ്മയാണ്‌ സ്വദേശം. 1958-ൽ ജനിച്ചു. പിതാവ്‌ഃ അബ്‌ദുൽ റഹിമാൻകുഞ്ഞ്‌. മാതാവ്‌ സൈനബാകുഞ്ഞ്‌. മഠത്തിൽ യു.പി.എസ്‌. ഇലിപ്പക്കുളം ഗവ.ഹൈസ്‌കൂൾ, കായംകുളം എം.എസ്‌.എം. കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചെറുപ്പം മുതൽ കലാസാഹിത്യപ്രവർത്തനങ്ങളിൽ സജീവമാണ്‌. വിമോചനം, വിപര്യാസം, വിശ്വഹസ്‌തം, അനന്തം അശാസ്‌ത്രം തുടങ്ങി പത്തോളം നാടകങ്ങളെഴുതിയിട്ടുണ്ട്‌. ആനുകാലികപ്രസിദ്ധീകരണങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്‌. ആദ്യ നോവലാണിത്‌. അബുദാബിയിലെ നോയൽ ജി.പി.സി.യിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. നീനയാണ്‌ ഭാര്യ. നസീബ്‌, നബീൽ എന്നിവർ പുത്രൻമാരും. വിലാസംഃ എ.എം. മുഹമ്മദ്‌, പി.ബി. നമ്പർ 2739, അബൂദാബി. ഗസൽ, മഠത്തിക്കാരാണ്മ, ഓച്ചിറ.

വീട്‌ പറയുന്നത്‌

കാരിരുമ്പിന്റെ കരുത്തുണ്ട്‌ മുത്തങ്ങയുടെ വേരിന്‌. ദാക്ഷിണ്യമില്ലാതെ തുളച്ചുകയറി അത്‌ ചവിട്ടുപടിയുടെ ഹൃദയത്തെ ഞെരിച്ചു. മരണത്തിലേക്കുളള വീർപ്പുമുട്ടൽ. മുറ്റത്ത്‌ പഞ്ചാരമണൽ വിരിക്കുമെന്നും മണൽ തരികളെ ചുംബിച്ചും പുഞ്ചിരിച്ചും മൃദുലമായ പാദസ്‌പർശമേറ്റും ആയുഷ്‌ക്കാലമത്രയും ഭാസുര ബംഗ്ലാവിന്റെ ആതിഥേയയായി കഴിയാമെന്നുമുളള പൂതിയായിരുന്നു. അത്‌ എന്നെന്നേക്കുമായി അസ്‌തമിച്ചെന്ന്‌ അതിനുറപ്പായി. തിങ്ങിനിറഞ്ഞ്‌ മുത്തങ്ങയും അതിൽ കുരുങ്ങി ജീർണ്ണിച്ച ചപ്പുചവറുകളും. തൊരപ്പന്റേയും വിഷജന്തുക്കളുടേയും വിഹാര കേന്ദ്രമാ...

നിഴൽ നിലങ്ങൾ

ഇരുണ്ട വർഷാകാശപ്പടർപ്പിലെവിടെയോ മഴവില്ലുദിക്കുന്നില്ലേ എന്നു പരതുന്ന കണ്ണുകൾ ഈ നോവലിൽ തിളങ്ങുന്നതു നാം കാണുന്നു. അവിടെയാണ്‌ നോവലിസ്‌റ്റിന്റെ ദർശനം സഫലമായിത്തീരുന്നത്‌. ദുഃഖങ്ങൾ മനുഷ്യനന്മയ്‌ക്ക്‌ പ്രകാശനം അനുവദിക്കുന്ന പശ്‌ചാത്തലം മാത്രം. കഥ പറയാനും കഥാപാത്രങ്ങളെ സജീവമായി ആവിഷ്‌കരിക്കുവാനുമുളള നോവലിസ്‌റ്റിന്റെ വൈഭവം സാഫല്യം നേടുന്നത്‌ സ്വകീയമായ ഒരു ജീവിതബോധത്തിന്റെ അനുരോധ്യമായ സാന്നിദ്ധ്യത്തിലേക്ക്‌ അനുവാചകനെ ആനയിക്കുമ്പോൾ മാത്രമാണ്‌. ശ്രീ.എ.എം.മുഹമ്മദിന്റെ ഈ നോവൽ മനുഷ്യത്വത്തിന്റെ വാഗ്‌ദാനത്താ...

സയാമീസ്‌ ഇരട്ടകൾ

ശാസ്‌ത്രത്തിനു വേർപ്പെടുത്താനാകാത്തവിധം ശിരസ്സുകൾ ഒട്ടിച്ചേർന്ന സയാമീസ്‌ ഇരട്ടകൾ. അവർ വിധിയെ തോല്‌പ്പിച്ച്‌ ജീവിതത്തെ വരുതിയിലാക്കി. വിദ്യ നേടി. അണിഞ്ഞൊരുങ്ങി സൗന്ദര്യവതികളായി. സംഗീതവും ചിത്രരചനയും കൊണ്ട്‌ നിമിഷങ്ങളെ ധന്യമാക്കി. കിടക്കയിലെ പതിവ്‌ ആശയവിനിമയത്തിനിടയിൽ ഉണ്ടായ ഒരു തിരിച്ചറിവ്‌ അന്നുമുതൽ അവരെ വേട്ടയാടാൻ തുടങ്ങി. “ദൈവമേ ഞങ്ങളെ നീ ഒന്നായി മരിപ്പിക്കണമേ...” അവർ സർവ്വ നേരവും പ്രാർത്ഥനയിൽ മുഴുകി. Generated from archived content: aug20_story1.html Auth...

തീർച്ചയായും വായിക്കുക