Home Authors Posts by അസീസ് അബ്ദുൾ ലത്തീഫ്

അസീസ് അബ്ദുൾ ലത്തീഫ്

6 POSTS 0 COMMENTS
1990 ൽ ആലപ്പുഴയിലെ മാവേലിക്കര താലൂക്കിൽ അബ്ദുൽ ലത്തീഫിന്റെയും റജൂലയുടെയും മൂത്ത മകനായ് ജനനം. ടി.എം വർഗീസ് െമമ്മോറിയൽ ഹൈ സ്കൂളിൽ നിന്നും പത്താം തരം പൂർത്തിയാക്കി. ഗവൺമെന്റ് ഹൈയർ സെക്കൻഡറി സ്കൂൾ ചുനകരയിൽ നിന്നും സെക്കൻഡറി പഠനം പൂർത്തിയാക്കി. സംസ്ഥാന സ്കൂൾ കലോൽസവ വേദിയിൽ 3 വർഷം തുടർച്ചയായി മാപ്പിളപ്പാട്ട് അറബി, ഉറുദു പദ്യപാരായണം, കവിതാരചന,ഉപന്യാസം എന്നിവയിൽ പ്രാഗൽഭ്യം തെളിയിച്ചു. പിന്നീട് ഗവൺമെന്റ് പോളിടെക്നിക്ക് മണക്കാലയിൽ മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമയും നേടി. കോളേജ് ജീവതത്തിൽ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയായും കോളേജ് ചെയർമാൻ ആയും സ്ഥാനം വഹിച്ചു. പത്തനംതിട്ട ജില്ല എസ്.എസ്.എഫ് ക്യാമ്പസ് സെക്രട്ടറി എന്ന സ്ഥാനവും വഹിച്ചു. ചൊക്ലിയിൽ നടന്ന സംസ്ഥാനസാഹിത്യോത്സവത്തിൽ കവിതാ രചനയിൽ ഒന്നാo സ്ഥാനം കരസ്ഥമാക്കി. 2009 ൽ ആർമിയിൽ ചേർന്നു ... യാത്രകളും പാട്ടുകളും സ്നേഹിച്ചു മഞ്ഞും മലയും പിന്നിട്ട വഴികൾ ഒരുപാടുണ്ട് ... ജീവിതത്തിന് നിറം പകരാൻ ജീവിത സഖിയായി കൂടെ കൂട്ടിയവൾ അൽഫിയ സഹോദരി: ആമിനാ തസ്നീം

പെണ്ണേ നീ “തീ”യായ് മാറണം

പെണ്ണായ് പിറന്നതെൻ ശാപമോ... പെണ്ണിന് വിലയിലാത്ത രാജ്യമോ... ജാതിവെറി പൂണ്ട കാമമോ.. ജീവനു വിലയില്ലാത്ത കാലമോ കഴുകന്റെ നഖങ്ങളാൽ വികൃതമീമേനി കാറ്റത്ത് അലയടിച്ച വേദനകളേറെ.. നാവില്ല ഇനി അമ്മേന്നു വിളുക്കുവാൻ നരഭോജി അറത്തു മാറ്റി കളഞ്ഞമ്മേ.. ഇനി പേടിയില്ലമ്മേ ഈ ലോകത്ത് ഏഴുനാൾ അലറികരഞ്ഞ ആസിഫയുണ്ടമ്മേ ഇരുമ്പിന്റെ വേദന സഹിച്ച ഒരുപാട് നിർഭയയുണ്ടമ്മേ എരിഞ്ഞടങ്ങിയ ഒരുപാട് സ്വപ്നങ്ങളുണ്ടമ്മേ... ഇവിടെ ജാതിയെന്ന ഭയപ്പാടില്ലമ്മേ ചിതയിലെ കനലുകളണയുകില്ല .. ചിതയെരിച്ചവന്റെ ചിതയൊരുക്കുoവരെ ...

പറന്നകന്ന സ്വപ്നങ്ങൾ

    പറയാൻ ബാക്കിവെച്ച കഥകളുമായ് ... പറന്നകന്ന കുരുന്നുകൾ... കൂട്ടിവെച്ച കളിപ്പാട്ടങ്ങൾ... കൂട്ടായി തന്നു നീ പറന്നകന്നു... പറന്നിറങ്ങാൻ കൊതിച്ച സ്വപ്നങ്ങൾ .... പൊലിഞ്ഞുപ്പോയ പുഞ്ചിരികൾ... ഓളങ്ങളകലെ കേട്ട നെഞ്ചിടിപ്പിനായ്... ഓടിയെത്തിയ കൊണ്ടോട്ടി മക്കൾ... ഒരു നിമിഷം ആശിച്ചു പോയൊരാ..... ഒരായിരം മക്കളിലൊരുവനായ് മാറുവാൻ ... കേട്ടുറങ്ങിയ കഥകളിലെവിടെയോ.. കരളുറപ്പിന്റെ... കേസരികൾ ... കൂടപ്പിറപ്പിനേക്കാൾ സ്നേഹിച്ചു നീ... കോരിയെടുത്തു പാഞ്ഞീടുമ്പോൾ... കോവിഡു പോലും പകച...

അവൻ പ്രവാസി

നീറുന്ന വേദനകൾക്കിടയിൽ, നെഞ്ചുരുകി ചിരിച്ചവൻ... രക്‌തബദ്ധങ്ങൾക്കായ് വിയർപ്പിനെ, രണമാക്കി മാറ്റിയവൻ ... ആദ്യദിനങ്ങൾ നീണ്ട പട്ടിണിയായ്, അടുക്കളകളവരുടെ കിടപ്പറകളായ്... രാപ്പകലില്ലാതവൻ വിയർത്തു, രാത്രികൾ നീണ്ട സ്വപ്നങ്ങളായ്... കുബ്ബൂസ് കഴിച്ചവർ വിശപ്പടക്കി, കുന്നുകൂടിയ കടമകൾക്കായ്... കൂട്ടിവെച്ചവൻ പൊന്നൊരുക്കി, കൂടപ്പിറപ്പിന്റെ കാതുകൾക്കായ്.. ചുട്ടുപൊള്ളും മണലാരണ്യത്തിൽ, ചുവ൬ സൂര്യനായ് നോക്കിനിന്നവൻ.. ആയുസ്സിൻ പകുതിയിലധികം, ആരാന്റെ മണ്ണിൽ കഴിച്ചുക്കൂട്ടിയവൻ.. പ്രായംമറന്നവ...

അണയാത്ത പ്രതീകങ്ങൾ…

ശ്വാസത്തിനായവൻ പിടയുമ്പോൾ…കാലുകൾക്കിടയിലവൻ ഞെരുങ്ങി,ശിക്കാരിയായ നിയമം രസിച്ചു..കണ്ഠനാളത്തിലെ ശ്വാസം നിലച്ചു. കളിപാവകളെപ്പോലെ കണ്ടുനിന്നവനും,മരണം ഒപ്പിയെടുത്ത് ത്രസിച്ചവനും,കറുത്ത മാനവീയതയുടെമാംസപിണ്ഡത്തിൻ പ്രതീകമോ?? കറുത്തബോർഡിലെ വെളുത്തചോക്കിനാൽനീ നേടിയവർണ്ണവെറികളോ?കറുകറുത്ത മനസ്സുമായി വ്രണപ്പെട്ടതലച്ചോറിൽനീ നിശ്ചലമാക്കിയ ജീവിതവർണ്ണങ്ങൾ. സ്റ്റീഫനിൽ നിന്നൊഴുകിയ രക്‌തംഇന്നിതാ ജോർജിലെത്തി നിൽക്കുമ്പോൾ,കാലങ്ങളകലെ "എനിക്കൊരു സ്വപ്നമുണ്ടെന്നു" പറഞ്ഞഇന്നലകളുടെ കറുത്തവന്റെ മിശിഹായ...

കാളിയകാന്തൻ

ഉരഗമേ നീ അറിഞ്ഞില്ല... ഉലകമാം ഉലകം ചുറ്റി ... ഉഗ്ര വിഷവുമായി നീ ചെന്നതു ഉത്രയെന്ന അബലയുടരുകിലെന്ന് നിശയുടെ കൂരിരുട്ടിൽ ... നിദ്രയുടെ യാമങ്ങളിൽ ... നിന്നിലൂടെ പരാസനനായവൾ നികൃഷ്ടമാം കരങ്ങളാൽ ... പേടിച്ചരണ്ടു നീ തീണ്ടിനാൽ ... പിച്ചവെച്ചൊരു പൊന്നോമലിന്റമ്മയെ .. പ്രാണപിടച്ചിലും കണ്ടുനിന്നൊരാ .. പ്രാണനായവൾ പ്രണയിച്ചകാന്തനും അറിഞ്ഞിരുന്നില്ല ആ അചഛനും ആയുസ്സിൻ സമ്പാദ്യമത്രെയും പൊതിഞ്ഞ് ആറ്റുനോറ്റവൾക്ക് തുണയായ് നൽകിയ ആറടി പൊക്കമുള്ള കാളിയനെ.        &n...

പുരുഷുമാലാഖ

സംവിധായകൻ ലാൽ ജോസിലൂടെ പുരുഷു എന്ന സൈന്റിഫിക്ക് നാമത്തിലാണ് ഞങ്ങൾ നാട്ടിലറിയപ്പെടുന്നത്. കൂടെ ഒരു സ്ഥിരം കളിയാക്കിയ ചോദ്യവും : " പുരുഷുവിനിപ്പോൾ യുദ്ധമൊന്നുമില്ലേ?" . . നാട്ടിൽ ഒരു പുരുഷുയെത്തിയാൽ ആദ്യം ഓടിയെത്തുന്നതു കുടിയന്മാരായിരിക്കും. കോട്ടയുമായി എത്തുന്ന പുരുഷുവിനെയും നോക്കിയിരിക്കുന്ന ഒരുപാട് കുടിയന്മാരുണ്ട് നമ്മുടെ നാട്ടിൽ. പുരുഷു പറയുന്നതെല്ലാം തള്ളാണ്ണെന്നു പറഞ്ഞു ചിരിക്കുന്നവരും, പുരുഷുവിന്റെ കോട്ട മുഴുവൻ തീർന്നു കഴിയുമ്പോൾ എന്തു തള്ളാടാ എന്നു പറഞ്ഞു പോകുന്നവരുമുണ്ട് നമ്മുടെ കൂട...

തീർച്ചയായും വായിക്കുക